Food

കുട്ടികൾ ബ്രേക്ഫാസ്റ്റ് കഴിക്കുന്നില്ലേ? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്യൂ..

കുട്ടികൾക്കും പലപ്പോഴും ബ്രേക്ഫാസ്റ്റ് കഴിക്കാൻ മടിയാണ് അല്ലെ? എങ്കിൽ ഇനി ബുദ്ധിമുട്ടേണ്ട, ഒരു കിടിലൻ റെസിപ്പി നോക്കാം. രുചികരവും കളർഫുളുമായ ബീറ്റ്‌റൂട്ട് ഇഡ്‌ലി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • 1 കപ്പ് ലൈറ്റ് റോസ്റ്റ് റവ
  • 3 പച്ചമുളക്
  • 1 കപ്പ് തൈര്
  • 1/2 കപ്പ് ബീറ്റ്റൂട്ട് പ്യൂരി
  • 1/2 കഷ്ണം ഇഞ്ചി
  • 1 ടീസ്പൂൺ കശുവണ്ടി
  • 1 ടീസ്പൂൺ ഉഴുന്ന് പരിപ്പ്
  • കറിവേപ്പില
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ബീറ്റ്റൂട്ട് കഷ്ണങ്ങളാക്കി മുറിച്ച് ഒരു ജാറിൽ എടുത്ത് അതിലേക്ക് പച്ചമുളകും ഇഞ്ചിയും ചേർത്ത് അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക. റവ, തൈര്, ഉപ്പ്, ബീറ്റ്റൂട്ട് പ്യൂരി എന്നിവ ഒരു പാത്രത്തിലാക്കി അല്പം വെള്ളം ചേർത്ത് ഒരു ബാറ്റർ തയ്യാറാക്കുക. ഇത് കുറച്ചു സമയം മാറ്റി വെക്കാം.

ഇനി ഒരു പാനിൽ കുറച്ച് എണ്ണ ചൂടാക്കുക. കടുക്, ഉലുവ, ചെറുതായി അരിഞ്ഞ ഉള്ളി, കറിവേപ്പില എന്നി സാധനങ്ങൾ ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക. പാനിൽ യോജിപ്പിച്ച എല്ലാ സാധനങ്ങളും മാവിൽ ചേർത്ത് നന്നായി ഇളക്കണം. ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് ഇഡ്ഡലി മാവ് തയ്യാറാക്കുക. എല്ലാ അച്ചുകളിലേക്കും മാവ് ഒഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിക്കുക. രുചികരമായ ബീറ്റ്റൂട്ട് ഇഡ്ഡലി തയ്യാർ.

Latest News