Kerala

മദ്രസയിലേക്ക് പോയ 12-കാരിക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്ക്

തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെ മദ്രസയിലേക്ക് പോയ വിദ്യാർത്ഥിനിയെയാണ് തെരുവ് നായ ആക്രമിച്ചത്.

കുട്ടിയുടെ തലക്കും ദേഹത്തുമെല്ലാം നായയുടെ ആക്രമണത്തില്‍ ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കൈനാട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest News