World

സൗരയൂഥത്തിന് പുറത്ത് അന്യഗ്രഹജീവി സാന്നിദ്ധ്യം!!

സൗരയൂഥത്തിന് പുറത്ത് ജീവൻ്റെ സാന്നിധ്യം ഉണ്ടെന്ന് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിക്കുന്ന ശാസ്ത്രജ്ഞർ പറയുന്നു

 

അന്യ​ഗ്രഹജീവികളെ കുറിച്ചുള്ള ഊഹാപോഹങ്ങൾ കുറേക്കാലങ്ഹലായി ഉയരുന്നു.പക്ഷെ വിശ്വാസ്യതയുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.എന്നാൽ ഇപ്പോൾ സൗരയൂഥത്തിന് പുറത്ത് ജീവൻ്റെ സാന്നിധ്യം ഉണ്ടെന്ന് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിക്കുന്ന ശാസ്ത്രജ്ഞർ പറയുന്നു. ഇതിൻ്റെ ഏറ്റവും ശക്തമായ സൂചനകൾ നൽകുന്ന ചില സാധ്യതൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. അന്യഗ്രഹത്തിൻ്റെ അന്തരീക്ഷത്തിൽ നിന്ന് ഭൂമിയിൽ ജൈവ പ്രക്രിയകളിലൂടെ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന വാതകങ്ങളുടെ രാസ വിരലടയാളങ്ങൾ കണ്ടെത്തിയെന്നും റിപ്പോർട്ട്.

വെബ്ബിന്റെ K2-18 b എന്ന ഗ്രഹത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ട് വാതകങ്ങൾ – ഡൈമെഥൈൽ സൾഫൈഡ്, അല്ലെങ്കിൽ DMS, ഡൈമെഥൈൽ ഡൈസൾഫൈഡ്, അല്ലെങ്കിൽ DMDS – ഭൂമിയിലെ ജീവജാലങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു, പ്രധാനമായും സമുദ്ര ഫൈറ്റോപ്ലാങ്ക്ടൺ പോലുള്ള സൂക്ഷ്മജീവികൾ – ആൽഗകൾ.

ഇത് സൂചിപ്പിക്കുന്നത് ഈ ഗ്രഹം സൂക്ഷ്മജീവികളാൽ നിറഞ്ഞതായിരിക്കാമെന്നാണെന്ന് ഗവേഷകർ പറയുന്നു. എന്നിരുന്നാലും, യഥാർത്ഥ ജീവജാലങ്ങളുടെ കണ്ടെത്തലായി ഇതിനെ പ്രഖ്യാപിക്കാൻ കഴിയില്ല. മറിച്ച് ഒരു ജൈവിക പ്രക്രിയയുടെ സൂചകമായ ഒരു സാധ്യമായ ബയോസിഗ്നേച്ചറിനെയാണ് തങ്ങൾ പ്രഖ്യാപിക്കുന്നതെന്നും കൂടുതൽ നിരീക്ഷണങ്ങൾ ആവശ്യമായി വരുമ്പോൾ ഈ കണ്ടെത്തലുകൾ ജാഗ്രതയോടെ കാണണമെന്നും അവർ ഊന്നിപ്പറഞ്ഞു.