Celebrities

ദ്വയാർത്ഥം പറയുന്നത് കോമഡിയാണോ? മാല പാർവതി അതിനെ അങ്ങനെയാണോ കരുതി വെച്ചിരിക്കുന്നത്?

വിൻസിയോട് കാണിച്ചതയാളുടെ ഊളത്തരം എന്ന് പോലും മാല പാർവതിക്ക് മനസിലാകുന്നില്ലേ?

കുറച്ചു സമയങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ സംസാരിച്ചുകൊണ്ടിരിക്കുന്നത് നടൻ ഷൈൻ ടോം ചാക്കോയെ കുറിച്ചും നടി വിൻസി അലോഷ്യസിനെ കുറിച്ചും ആണ്. വളരെ ധൈര്യപൂർവ്വമാണ് വിൻസി തന്റെ പ്രസ്താവനയിലൂടെ ഒരു പരാതി നൽകിയത് ഈ പരാതി വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി ആളുകളാണ് താരത്തിന് പിന്തുണയെ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത് അത്തരത്തിൽ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അനുചന്ദ്ര ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നതാണ് ശ്രദ്ധ നേടുന്നത് അഭിമുഖത്തിൽ മാല പാർവതി ഷൈനിനെ കുറിച്ച് പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രതികരണമാണ് അനുചന്ദ്രൻ നൽകുന്നത് അനുചന്ദ്ര തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ത്ഫൂ.  – വിൻസി താൻ നേരിട്ട പ്രശ്നത്തെ കുറിച്ച് പറയുമ്പോൾ മാലാപാർവതി പറയുന്നു എന്റെ അറിവിൽ ഷൈൻ സെറ്റിൽ നല്ല ഡിസിപ്ലിൻ ഉള്ള ആളാണ്, കണ്ടിന്യൂറ്റി മിസ്റ്റേക്ക് ഒന്നും വരുത്താത്ത ആളാണെന്ന്.

 

ഓ പിന്നെ ഷൂട്ടിനിടയിലെ ഡ്രെസ്സിന്റെയും , പ്രൊപ്പർട്ടിയുടെയും, ആക്ഷന്റെയുമൊക്ക കണ്ടിന്യൂറ്റി ശ്രദ്ധിക്കുന്നത് നോക്കിയല്ലേ അയാളൊരു ഫ്രോഡ് ആണോ മറ്റുള്ളവർക്കൊരു ഉപദ്രവക്കാരിയാണോ എന്നൊക്കെ മാർക്കിടേണ്ടത്. ഷൂട്ടിനിടയിൽ ഷൈൻ ചെയ്യുന്നതയാളുടെ പ്രൊഫഷണലിസം. വിൻസിയോട് കാണിച്ചതയാളുടെ ഊളത്തരം എന്ന് പോലും മാല പാർവതിക്ക് മനസിലാകുന്നില്ലേ? അതോ മനസിലായിട്ടും മനസിലായില്ലെന്ന് നടിക്കുവാണോ?

എല്ലാം കഴിഞ്ഞിട്ട് പറയുവാ ; ഷൈനിന്റ ഭാഗത്തു നിന്ന് കുറച്ച് സീനിയർ ആയവർക്ക് നേരെ ഇത്തരത്തിലുള്ള തമാശയോ കോമഡിയോ ഒന്നും ഉണ്ടാവാറില്ല എന്ന്.

ആ വാക്കുകൾ ശ്രദ്ധിക്കൂ : തമാശ / കോമഡി.

ഒരാളുടെ കംഫർട്ട് നോക്കാതെ അയാളോട് ദ്വയാർത്ഥം പറയുന്നത് കോമഡിയാണോ? മാല പാർവതി അതിനെ അങ്ങനെയാണോ കരുതി വെച്ചിരിക്കുന്നത്? കഷ്ടം.

എനിവേ ഇത്തരം വിഷയങ്ങൾ മാല പാർവതി എന്നും ഡിപ്ലോമാറ്റിക് ആയി മാത്രമേ നിന്നിട്ടുള്ളൂ. മുൻകാലത്തെ പല സംഭവങ്ങളിൽ നിന്നും അത് വ്യക്തവുമാണ്.

ഇനി മാല പാർവതിയുടെ ഈ വിഷയത്തിൽ ഞാനെന്റെ അഭിപ്രായം പറയാം ; ചില വിഷയങ്ങളിൽ മിണ്ടിയില്ലെങ്കിലും അഭിപ്രായം പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ബട്ട് കാര്യമായ പ്രശ്നങ്ങള് നടക്കുമ്പോൾ അതിനിടയിൽ വന്ന് ഇതുമാതിരി ഊള വർത്താനങ്ങൾ പറയാൻ നിൽക്കരുത്. അത്രേ ഒള്ളൂ!

നബി : മാല പാർവ്വതി പറഞ്ഞ അഭിപ്രായം കമന്റ് ബോക്സിൽ ലിങ്കായി പങ്ക് വെക്കുന്നു