India

പശ്ചിമഘട്ടത്തിൽ 28 പ്ലാസ്റ്റിക് വസ്തുക്കൾക്ക് മദ്രാസ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തി

പശ്ചിമഘട്ട മലനിരകളിൽ നീലഗിരി മുതൽ കന്യാകുമാരി ജില്ലയിലെ അഗസ്ത്യാർ ജൈവവൈവിധ്യ മേഖല വരെ 28 ഇനം പ്ലാസ്റ്റിക് വസ്തുക്കൾ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. പെറ്റ് ബോട്ടിൽ, പ്ലാസ്റ്റിക് – തെർമോകോൾ പ്ലേറ്റ്, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ പ്ലേറ്റ്, കപ്പ്, ഗ്ലാസ്, പ്ലാസ്റ്റിക് കവർ, ഭക്ഷ്യവസ്തുക്കൾ പൊതിയാനുള്ള പ്ലാസ്റ്റിക് എന്നിവയുടെ നിർമാണം, സംഭരണം, വിതരണം, വിൽപന, ഉപയോഗം എന്നിവയാണ് വിലക്കിയത്.

അതേസമയം ഉത്തരവു ലംഘിക്കുന്നവർക്ക് പിഴ ചുമത്തി വാഹനം കണ്ടുകെട്ടുമെന്നും ഹൈക്കോടതി പറഞ്ഞു. പ്രകൃതി സൗഹൃദ പേപ്പർ കവറുകൾ, ഇലകൾ, കളിമണ്ണ് തുടങ്ങിയ ഉപയോഗിച്ചു നിർമിച്ച പ്രകൃതിദത്ത ഉൽപന്നങ്ങൾ എന്നിവ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ പൊതിയണം.

വ്യാപാരികൾക്ക് ഡിസ്പോസബിൾ പേപ്പർ കവർ സൗജന്യമായി നൽകാൻ തദ്ദേശ സ്ഥാപനങ്ങളോട് കോടതി നിർദേശിച്ചു. വാട്ടർ എടിഎമ്മുകൾ വഴിയും പൊതുസ്ഥലങ്ങളിലെ ആർഒ പ്ലാന്റുകൾ വഴിയും ശുദ്ധജല വിതരണം ഉറപ്പാക്കാനും കോടതി നിർദേശിച്ചു.