ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ മൂന്ന് സ്ഥലങ്ങളിൽ നിന്ന് ഇരുപത്തിരണ്ട് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
അറസ്റ്റിലായ മാവോയിസ്റ്റുകളിൽ നിന്ന് ടിഫിൻ ബോംബുകൾ, ജെലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റണേറ്ററുകൾ, ഇലക്ട്രിക് വയറുകൾ, ബാറ്ററികൾ, മാവോയിസ്റ്റ് ലഘുലേഖകൾ, മറ്റ് വസ്തുക്കൾ എന്നിവ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. 19 നും 45 നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായത്.
പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്.