രുചികരമായ ഒരു പായസം തയ്യാറാക്കാം. ഇളനീർ വെച്ച് ഒരു കിടിലൻ പായസം തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യമായി ഇളം കരിക്ക് അര കപ്പ് കരിക്കിൻ വെള്ളം ചേർത്ത് ചെറുതായി ഒന്ന് അരച്ചെടുക്കുക. ഒരുപാട് അരക്കാതെ ചെറിയ തരികളോട് കൂടി അരച്ചെടുക്കാം. ബാക്കി ഉള്ള കട്ടി കരിക്ക് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു വയ്ക്കാം. അടിക്കട്ടികൂടിയ ഒരു ഉരുളിയിലേക്ക് അരലിറ്റർ പാൽ തിളക്കാൻ വയ്ക്കാം. ഇതിലേക്ക് അര കപ്പ് പഞ്ചസാരയും കാൽ കപ്പ് കണ്ടൻസ്ഡ് മിൽക്കും കൂടി ചേർത്ത് നന്നായി തിളപ്പിക്കാം.
ഇത് കുറുകി വരുമ്പോൾ ഇതിലേക്ക് ചെറുതായി അരിഞ്ഞ കരിക്കിൻ കഷ്ണങ്ങൾ ചേർത്ത് പത്ത് മിനിട്ട് വേവിക്കാം. കരിക്കിൻ കഷണങ്ങൾ സോഫ്ട് ആയി വരുമ്പോൾ അതിലേക്ക് തരിയായി അരച്ചു വെച്ചിരിക്കുന്ന കരിക്ക് കൂടി ചേർത്ത് ഇളക്കാം. ചെറുതീയിൽ വേണം ഇത് തയ്യാറാക്കാൻ. ഇനി പായസത്തിനു രുചിയും മണവും കൂടുതൽ കിട്ടാൻ ഒരു സ്പൂൺ ഏലയ്ക്കാ പൊടി ചേർക്കാം. ശേഷം ഇതിലേക്ക് ഒരു സ്പൂൺ നെയ്യിൽ അണ്ടിപരിപ്പും ഉണക്ക മുന്തിരിങ്ങയും വറുത്ത് ചേർക്കാം. കരിക്ക് പായസം റെഡി.