Celebrities

‘അന്ന് ഇങ്ങേരുടെ വികൃതികൾ ഞാൻ നേരിട്ട് കണ്ടു, വെള്ള പൂശാൻ ചിലർ’; ഷൈനിനെതിരെ രഞ്ജു രഞ്ജിമാർ 3 വർഷം മുമ്പേ പറഞ്ഞത് സത്യമാകുന്നു ? | Renju renjimar

ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നു

നടൻ ഷൈൻ ടോം ചാക്കോക്കെതിരായ വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. നിരവധിപേർ ഇതിനോടകം തന്നെ നടനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തി. ഈ സമയത്ത് ഷൈനിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തുകയാണ് മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ. ഇതിനുമുമ്പും രഞ്ജു തുറന്നു പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടിക്കൂട്ടുന്ന തോന്ന്യവാസം നേരിൽ കണ്ടിട്ടുള്ള വ്യക്തിയാണ് താനും തൻറെ സഹപ്രവർത്തകരെന്നും രഞ്ജു തുറന്നടിച്ചു.

 

“ഒരിക്കൽ ഞാൻ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചു. എന്നാൽ with in സെക്കൻഡിൽ എനിക്ക് നേരെ വിരൽ ചൂണ്ടി. എന്റെ സിനിമയുടെ കാര്യം ഞാൻ നോക്കും. ഞാൻ മാപ്പ് പറയണം എന്ന് പറഞ്ഞു ആ നടനും കുടുംബവും സംവിധായകനും എന്നോട് ആവശ്യ പെട്ടു. എന്നാൽ നിലപാടിൽ ഞാൻ ഉറച്ചു നിന്ന് എന്നെ സ്‌പ്പോർട്ട് ചെയ്യാൻ ആ നടി മാത്രം(പേര് പറയുന്നില്ല അനുവാദം ഇല്ലാതെ). ആ സിനിമ ഞാൻ കംപ്ലീറ്റ് ചെയ്തു. ഈ അടുത്ത കാലത്ത് iffa അബുദാബി വച്ചു നടന്നപ്പോഴും ഇങ്ങേരുടെ വികൃതികൾ നേരിട്ട് കണ്ടു. ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നു. ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്ന്യവാസം അത് നേരിൽ കണ്ട വ്യക്തിയാണ് ഞാനും എന്റെ സഹപ്രവർത്തകരും. ഏതു അർത്ഥത്തിൽ ആണ് ഇയാൾ നല്ല നടൻ ആവുന്നേ. ഇയാളുടെ സിനിമകൾ type അല്ലെ. വെള്ള പൂശാൻ ചിലർ”, എന്നാണ് രഞ്ജു രഞ്ജിമാർ കുറിച്ചത്.

 

രഞ്ജു രഞ്ജിമാർ മുമ്പ് പറഞ്ഞത്

 

തനിക്കുണ്ടായ മോശം അനുഭവവും അവര്‍ പങ്കുവെക്കുകയാണ്. ഒരു സെറ്റില്‍ വച്ച് ഒരു നടനില്‍ നിന്നുമുണ്ടായ അനുഭവമാണ് രഞ്ജു രഞ്ജിമാര്‍ പങ്കുവെക്കുന്നത്. ഒരു നടന്‍ കാരണം താന്‍ അനുഭവിക്കുകയാണ്. പ്രസ്തുത നടന്റെ പ്രവര്‍ത്തികാരണം ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടുപോവുകയും ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടിയും വരികയായിരുന്നു എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.

 

”ഈയൊരു നടന്‍ കാരണം സിനിമാ സെറ്റില്‍ ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ നടന്‍ കൃത്യസമയത്ത് വരാതിരിക്കുകയും കോ ആര്‍ടിസ്റ്റുമാരോട് വളരെ മോശമായി പെരുമാറുകയും ഷോട്ടിനിടയില്‍ ഓടിപ്പോവുകയും ചെയ്തിട്ടുണ്ട്. ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടുപോയിട്ട് ഞങ്ങള്‍ക്ക് ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടി വരികയാണ്” എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.

 

 

അതേസമയം സിനിമ സെറ്റില്‍ ഒരു നടനില്‍നിന്ന് മോശം അനുഭവം നേരിട്ടെന്ന് താരസംഘടനയ്ക്കും ഫിലിം ചേംബറിനും നടി വിന്‍ സി അലോഷ്യസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരിപരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനൊപ്പം ഷൈനിന്റെ ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും ചര്‍ച്ചയാകുകയാണ്.

 

ഹോട്ടലില്‍നിന്ന് ഇറങ്ങിയോടുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ഷൈന്‍ ഈ ഇന്‍സ്റ്റ സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും സിനിമ സെറ്റില്‍വെച്ച് നടനില്‍നിന്ന് മോശം അനുഭവം നേരിട്ടെന്നും ഇന്‍സ്റ്റഗ്രാമിലെ വീഡിയോയിലൂടെ വിന്‍ സി തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ഷൈന്‍ സ്‌റ്റോറി ആക്കിയിരിക്കുന്നത്‌. ഈ സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത് രാത്രി പത്ത് മണിക്കാണ്. രാത്രി 10.58-നാണ് ഷൈന്‍ ഇറങ്ങിയോടിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വിന്‍ സി നടന്റെ പേരും സിനിമയുടെ പേരും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് വിന്‍ സി നല്‍കിയ പരാതി പുറത്തുവരികയും നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് പരസ്യമാകുകയുമായിരുന്നു. നടന്റേയും സിനിമയുടേയും പേര് പുറത്തുപറയരുതെന്ന് താന്‍ പരാതിയില്‍ പ്രത്യേകം പറഞ്ഞിരുന്നുവെന്നും അത് എങ്ങനെയാണ് പരസ്യമായതെന്ന് അറിയില്ലെന്നും വിന്‍ സി പ്രതികരിച്ചിരുന്നു.

 

അതേസമയം, വിന്‍ സിയുടെ പരാതി പരിശോധിക്കാന്‍ താരംസംഘടനയായ അമ്മ മൂന്നംഗ സമിതി രൂപവത്കരിച്ചു. അന്‍സിബ, സരയൂ, വിനു മോഹന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. ഷൈനില്‍നിന്ന് സമിതി വിശദീകരണം തേടും.

Content Highlight: renju renjimar against shine tom Chacko