ഈ ചൂടിൽ ഒന്ന് കൂളാകാൻ ഒരു ഓറഞ്ച് ഷേക്ക് ആയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ഓറഞ്ച് – 3 എണ്ണം കുരുക്കളഞ്ഞ് അല്ലികളായി എടുത്തത്
- തണുത്ത പാൽ – 100 മില്ലി
- ഐസ് കട്ടകൾ – 6 എണ്ണം
- പഞ്ചസാര – 30 ഗ്രാം
- ഐസ് ക്രീം – ഒരു സ്കൂപ്പ്
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്കു ഓറഞ്ച്, പാൽ, പഞ്ചസാര, ഐസ് ക്യൂബ്സ് എന്നിവ ചേർത്തു നന്നായി അടിച്ചെടുത്തു അരിച്ചു മാറ്റാം. അരിച്ചെടുത്ത ജ്യൂസ് ഗ്ലാസിലേക്ക് ഒഴിച്ച് മീതെ ഐസ്ക്രീം സ്കൂപ് കൊണ്ട് അലങ്കരിക്കാം.