വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് മെയ് രണ്ടിന് നടക്കും. ഇത് സംബന്ധിച്ച് സർക്കാരിന് അറിയിപ്പ് ലഭിച്ചു. പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കും. സംസ്ഥാന സർക്കാറിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചു.
200ൽ പരം കപ്പലുകൾ ഇതിനോടകം വന്നുപോയ വിഴിഞ്ഞം, രാജ്യത്തെ ചരക്കുനീക്കത്തിന് ഏറ്റവും അനുയോജ്യമായ തുറമുഖമായാണ് കണക്കാക്കുന്നത്. കമീഷനിങ് കഴിയുന്നതോടെ ലോകത്തെ പ്രധാന തുറമുഖങ്ങളിൽ ഒന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.