ഭൂമിയിടപാട് കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസവും തുടരുന്നു. പ്രിയങ്ക ഗാന്ധിക്കൊപ്പം ഇ ഡി ഓഫീസിലെത്തിയ വാദ്ര ദേശീയ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് ആവർത്തിച്ചു.
ഹരിയാനയിലെ ഗുരുഗ്രാം ഷിക്കോപൂർ ഭൂമിയിടപാടിലെ കള്ളപ്പണം വെളുപ്പിൽ കേസിലാണ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയെ തുടർച്ചയായ മൂന്നാം ദിവസമാണ് ചോദ്യം ചെയ്യുന്നത്.
ഭാര്യ പ്രിയങ്ക ഗാന്ധിക്കൊപ്പം ഇ ഡി ഓഫീസിലെത്തിയ വാദ്ര ഇന്നും കേന്ദ്രസർക്കാരിനെയും ഇഡിയെയും കുറ്റപ്പെടുത്തി. ദേശീയ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെണ് വാദ്ര ആവർത്തിച്ചു.