Kerala

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് കുടുംബം സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

കേരള പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐക്ക് മാത്രമേ സത്യം പുറത്തുകൊണ്ടുവരാൻ സാധിക്കൂവെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

Latest News