ഏലക്ക ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ;
പാൽ – 2 ഗ്ലാസ്
വെള്ളം – ആവശ്യത്തിന്
തേയില – 2 സ്പൂൺ
ഏലക്കാ – 4 എണ്ണം
പഞ്ചസാര- ആവശ്യത്തിന് (ഓപ്ഷണൽ)
തയ്യാറാക്കുന്ന വിധം;
ഒരു പാനിൽ പാൽ തിളപ്പിക്കുക. മറ്റൊരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിച്ച വെക്കുക. തിളച്ചുവരുന്ന വെള്ളത്തിലേക്ക് ഏലക്കാ ചേർത്ത് കൊടുക്കുക. പിന്നാലെ തന്നെ ആവശ്യത്തിനുള്ള തേയില ചേർത്ത് നന്നായി തിളപ്പിക്കുക. ചെറുതീയിൽ വെച്ച് വേണം ചായപ്പൊടിയിട്ട ശേഷം വെള്ളം തിളപ്പിക്കാൻ.
ഇനി തിളപ്പിച്ചുവെച്ച പാലിലേക്ക് അൽപാൽപമായി തിളപ്പിച്ചുവെച്ചിരിക്കുന്ന തേയിലവെള്ളം ചേർത്തുകൊടുക്കുക. ഓരോരുത്തരുടെയും പാകത്തിനുള്ള കടുപ്പത്തിനുവേണം പാലും തേയിലയും മിക്സ് ചെയ്യാൻ. ഇനി വേണമെങ്കിൽ ആവശ്യത്തിന് മധുരം ചേർത്ത് കുടിക്കാം.
Content Highlight: tasty-cardamom-tea-recipe