കുറച്ചു സമയങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന വ്യക്തിയാണ് നടി വിൻസി താൻ നേരിടേണ്ടിവന്ന ഒരു മോശം അനുഭവത്തെക്കുറിച്ച് പറയുകയായിരുന്നു താരം ചെയ്തത്. ഇതിനെ തുടർന്ന് നടൻ ഷൈൻ ടോം ചാക്കോക്കെതിരെ നടി രംഗത്ത് വരികയും ചെയ്തു എന്നാൽ ഇപ്പോൾ കുറ്റം ചെയ്ത ഷൈനിനേക്കാൾ കൂടുതൽ വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്നത് നടി വിൻസിക്ക് തന്നെയാണ്. നടന്റെ പേര് സിനിമയുടെ പേരോ പുറത്ത് വിടരുതെന്ന് താൻ ആവശ്യപ്പെട്ടിരുന്നു എന്ന് വിൻസി പറഞ്ഞതിന് താഴെയും നിരവധി ആളുകളാണ് വിമർശനങ്ങളുമായി ഇരിക്കുന്നത്
അതിന് നീ ഏതാണ് ആകെ രണ്ടോ മൂന്നോ സിനിമയിൽ മാത്രമല്ലേ നീ അഭിനയിച്ചിട്ടുള്ളൂ അതും വച്ചുകൊണ്ടാണോ നീ അഭിപ്രായം പറയാൻ വരുന്നത് നിന്നെ ആർക്കും അറിയുകപോലുമില്ല നിന്നോടൊക്കെ മോശമായി ഇടപെട്ടവരെ കാണേണ്ടതാണ് എന്ന് തുടങ്ങി വളരെ മോശമായ കമന്റുകളാണ് നടിക്ക് നേരിടേണ്ടി വരുന്നത് പ്രതിയാക്കപ്പെട്ട ആളെക്കാൾ കൂടുതൽ വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്നത് വിൻസിക്ക് ആണ് .
ഇക്കാര്യത്തെക്കുറിച്ച് ആണ് ഇപ്പോൾ പലരും പ്രതികരിക്കുന്നത് ഇതുകൊണ്ടാണ് അധികമാരും പരാതി നൽകാതെ ഇരിക്കുന്നത് പരാതി നൽകിയാൽ പലപ്പോഴും നേരിടേണ്ടി വരുന്നത് ഇത്തരത്തിലുള്ള അനുഭവങ്ങൾ ആയിരിക്കുമെന്ന് ആളുകൾക്ക് അറിയാം അതുകൊണ്ടുതന്നെയാണ് ആരും പരാതി നൽകാതെ പിറകോട്ട് മാറി നിൽക്കുന്നത് എന്ന് പലരും കമന്റുകളിലൂടെ അറിയിക്കുന്നു.