Kerala

നാല് ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കൊല്ലം പുനലൂരില്‍ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പുനലൂർ വാളക്കോട് സ്വദേശി സായുഷ് ദേവ്, മണിയാർ സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് ടീമും പുനലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന പ്രതികളെ പൊലീസ് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. പ്രതികളുടെ പാൻ്റിൻ്റെ പോക്കറ്റില്‍ നിന്നാണ് നാല് ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.

യുവാക്കള്‍ കുറച്ചു നാളായി പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Latest News