മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതനായ വ്യക്തിയാണ് സന്തോഷ് വർക്കി. മോഹൻലാൽ നായകനായ എത്തിയ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് സന്തോഷ് വർക്കി ശ്രദ്ധ നേടുന്നത് തുടർന്നങ്ങോട്ട് നിരവധി സിനിമകളുടെയും താരങ്ങളുടെയും ഒക്കെ റിവ്യൂ അഭിപ്രായവുമായി താരം എത്തുകയും ചെയ്തിരുന്നു. പ്രധാനമായും നടി നിത്യ മേനോനെ കുറിച്ച് ആയിരുന്നു താരം സംസാരിച്ചിരുന്നത് . നിത്യ മേനോനോട് പ്രണയമാണ് എന്ന് താരം വ്യക്തമാക്കുകയും ചെയ്തിരുന്നു ഇപ്പോഴും നിത്യയെക്കുറിച്ചുള്ള ഓർമ്മകൾ താരം പങ്കു വയ്ക്കാറുണ്ട്
ഇപ്പോൾ താരം ക്രിസ്ത്യാനികളെ കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ബൈബിളിൽ ഞാൻ വിശ്വസിക്കുന്ന ഒരു വലിയ ക്വാളിറ്റി എന്നത് ക്ഷമിക്കുക എന്നതാണ് അത് ക്രിസ്ത്യൻസിന് ആർക്കും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല ഒരു ക്വാളിറ്റി ഇതുവരെയും ഞാൻ ആരിലും കണ്ടിട്ടുമില്ല. അപ്പനും അമ്മയും ക്ഷമിക്കും മറ്റാരും ക്ഷമിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല എന്റെ ബന്ധുക്കളിൽ പലരും വളരെ ആത്മീയമായ രീതിയിൽ ജീവിക്കുന്നവരാണ് എന്നാൽ ഈ ഒരു ക്വാളിറ്റി അവർക്ക് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല ബൈബിളിൽ പ്രധാനമായും പറയുന്നത് അതാണ് ക്ഷമിക്കുക എന്ന്
ഒരു വീഡിയോ ഇടുമ്പോൾ തന്നെ ഏറ്റവും കൂടുതൽ വരുന്നത് നെഗറ്റീവ് കമന്റ് ആണ് പലപ്പോഴും നെഗറ്റീവ് കമന്റൊക്കെ കണ്ട് വിഷമം തോന്നാറുണ്ട് പക്ഷേ ക്ഷമിക്കുന്ന ഒരു രീതി ആരേലും കണ്ടിട്ടില്ല നമ്മൾ ചിലപ്പോൾ ദേഷ്യത്തിന് ആരോടെങ്കിലും തിരിച്ചു പറയുമായിരിക്കും അവർക്കും ദേഷ്യം വരുമ്പോൾ തിരിച്ചു പറയും എന്നാൽ നമ്മൾ പിന്നീട് ക്ഷമിക്കും അവരത് ക്ഷമിക്കാൻ തയ്യാറാവില്ല ഒരു ക്രിസ്ത്യാനികൾക്കും ആ ഒരു കോളിറ്റി ഉണ്ടെന്ന് തോന്നിയിട്ടില്ല എന്നാണ് താരം വ്യക്തമാക്കുന്നത്