വത്തിക്കാൻ സിറ്റി: പെസഹ വ്യാഴാഴ്ച ഫ്രാൻസിസ് മാർപാപ്പ റോമിലെ റെജീന കെയ്‌ലി ജയിൽ സന്ദർശിച്ചു. 70 തടവുകാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തടവുകാർക്ക് ഈസ്റ്റർ ആശംസ നേർന്നു. വത്തിക്കാൻ സിറ്റിയിൽനിന്ന് 5 മിനിറ്റ് കാർയാത്ര ദൂരമേയുള്ളൂ ജയിലിലേക്ക്. വീൽചെയറിലെത്തിയ മാർപാപ്പയെ ഹർഷാരവത്തോടെ സ്വീകരിച്ചു. 70 തടവുകാരുടെ സംഘവുമായി അദ്ദേഹം സംസാരിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു.
കടുത്ത ന്യുമോണിയ ബാധിച്ച് 38 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം വിശ്രമത്തിലുള്ള മാർപാപ്പ കാൽകഴുകൽ ചടങ്ങ് ഉൾപ്പെടെയുള്ള കർമങ്ങളിൽ ഇത്തവണ പങ്കെടുത്തോ എന്ന് വ്യക്തമല്ല. പാപ്പയുടെ നിർദ്ദേശപ്രകാരം മറ്റ് കർദ്ദിനാൾമാരുടെ നേതൃത്വത്തിലാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ വിശുദ്ധവാര ശുശ്രൂഷകൾ നടക്കുന്നത്.