ഈ മീൻ അച്ചാർ ഉണ്ടെങ്കിൽ പിന്നെ മീൻ കറിയുടെ ആവശ്യമില്ല. നല്ല മീന്‍ കിട്ടിയാല്‍ ഇനി ടേസ്റ്റിയായ മീന്‍ അച്ചാര്‍ ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മീന്‍ -1 കിലോഗ്രാം
മീന്‍ വറുക്കാൻ ആവശ്യമായ ചേരുവകൾ
- മുളക് പൊടി -2 1/2 ടീസ്പൂണ്‍
- മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
- മല്ലിപൊടി – 3/4 ടീസ്പൂണ്‍
- ഗരം മസാല പൊടി – 1/2 ടീസ്പൂണ്‍
- കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
- ഓയില്‍ ,ഉപ്പ് – ആവശ്യത്തിന്
മസാലകള്‍, ഉപ്പ് എന്നിവ ഓയില്‍ ചേര്‍ത്ത് കുഴച്ചു കഴുകി വാര്‍ത് വെച്ച മീന്‍ കഷ്ണങ്ങളിലേക്ക് നന്നായി പുരട്ടി അര മണിക്കൊറെങ്കിലും മാറ്റിവെക്കുക. ഇനി ഒരു മാസലയുണ്ടാക്കി വെക്കാം.
- മുളക് പൊടി ( കാശ്മീരി)- 1 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
- ഗരം മസാല പൊടി-1/2
- ടീസ്പൂണ്‍
- കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍
- ഉലുവപൊടി -1/4 ടീസ്പൂണ്‍
- കടുക് -1/2 ടീസ്പൂണ്‍
- ഉലുവ – 1/4 ടീസ്പൂണ്‍
- ഇഞ്ചി അരിഞ്ഞത് -1/2 കപ്പ്
- വെളുത്തുള്ളി അരിഞ്ഞത് – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ഇതിലേക്ക് രണ്ടര കപ്പ് വിനിഗര്‍ എടുത്തു നന്നായി തിളപ്പിക്കുക. ചൂടാറിയതിനു ശേഷം കാല്‍ കപ്പ് വിനിഗര്‍ ഇതില്‍ ചേര്‍ത്ത് നന്നായി അരച്ചടുക്കുക. ഈ പേസ്റ്റ് മാറ്റിവെക്കുക. അര മണിക്കൂറിനു ശേഷം ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ ഓയില്‍ ഒഴിക്കുക. ഇതിലേക്ക് മീന്‍ കഷ്ണങ്ങള്‍ കുറേശ്ശെ ഇട്ടു കൊടുത്തു കരിഞ്ഞു പോകാതെ, നല്ല പോലെ വറുത്തെടുക്കുക.
ശേഷം അതെ പാനില്‍ ആവശ്യമെങ്കില്‍ അല്‍പം കൂടെ ഓയില്‍ ഒഴിച്ച് കടുക് , ഉലുവ പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് ചേര്‍ത്ത് ബ്രൗണ്‍ കളര്‍ ആകുന്നതു വരെ വഴറ്റുക. കുറച്ചധികം വേപ്പില കഴുകി വെള്ളം കളഞ്ഞു ഇതിലേക്കിടുക. പാകത്തിന് മൂത്ത് കഴിഞാല്‍ ഉണ്ടാക്കി വെച്ച മസാല കൂട്ട് ഇതില്‍ ചേര്‍ത്ത് പച്ച മണം പോകുന്നത് വരെ മൂപിക്കുക. ബാക്കിയുള്ള വിനിഗര്‍ ഇതില്‍ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് വറുത്ത മീന്‍ കഷ്ണങ്ങലിട്ടു നന്നായി യോജിപ്പിക്കുക. ഉപ്പു നോക്കി ഇല്ലെങ്കില്‍ ഉപ്പു ചേര്‍ക്കാം.
മസാല മീനില്‍ പിടിച്ചു പാകമായാല്‍ തീ അണക്കുക. നല്ല പോലെ ചൂട് മാറ്റുക. ശേഷം വെള്ളമയം ഒട്ടുമില്ലാത്ത ബോട്ടിലിലേക്ക് മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം. വെള്ളമയമില്ലാത്ത ടീസ്പൂണ്‍ ഉപയോഗിക്കുക. ഒട്ടും വെള്ളം ഉപയോഗിക്കരുത്.