ഗോതമ്പ് പൊടി വെച്ച് ഒരു സ്പെഷ്യൽ ദോശ തയ്യാറാക്കിയാലോ? രുചികരമായ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- ഗോതമ്പ് പൊടി- 1 കപ്പ്
- മല്ലിയില- 2 സ്പൂണ്‍
- ജീരകം- 1/2 ടീസ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയെടുത്ത് രണ്ട സ്പൂണ്‍ മല്ലിയില അരിഞ്ഞതും, അര ടീസ്പൂണ്‍ ജീരകവും, ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കി യോജിപ്പിക്കാം. കൂടുതല്‍ രുചികരമാക്കാന്‍ കാരറ്റ്, സവാള എന്നിങ്ങനെയുള്ള പച്ചക്കറികളും ചെറുതായി അരിഞ്ഞ് ചേര്‍ക്കാവുന്നതാണ്. ആവശ്യത്തിന് വെള്ളം അതിലേക്ക് ഒഴിച്ച് മാവ് കലക്കിയെടുക്കാം. ഒരു പാന്‍ അടുപ്പില്‍ വച്ച് അല്‍പ്പം നെയ്യ് പുരട്ടി മാവ് ആവശ്യത്തിന് ഒഴിച്ച് ദോശ ചുട്ടെടുക്കാം. ഇരു വശങ്ങളും വെന്തതിനു ശേഷം രുചിയോടെ കഴിച്ചോളൂ.