Food

വീക്കെൻഡ് രുചികരമാക്കാൻ ഒരു ഫ്രൈഡ് ചിക്കന്‍ ബിരിയാണി ആയാലോ?

വീക്കെൻഡ് രുചികരമാക്കാൻ ഒരു ഫ്രൈഡ് ചിക്കന്‍ ബിരിയാണി റെസിപ്പി നോക്കിയാലോ? അല്‍പം വെറൈറ്റിയായ ഒരു ബിരിയാണി റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • ചിക്കന്‍
  • സവാള
  • ഇഞ്ചി
  • വെളുത്തുള്ളി
  • പച്ചമുളക്
  • തക്കാളി
  • മല്ലിയില
  • പോതിനയില
  • തൈര്
  • 8 അണ്ടിപരിപ്പ്, 3 തേങ്ങാ അരച്ചത്
  • മഞ്ഞൾപൊടി
  • മുളകുപൊടി
  • ഗരം മസാലപൊടി
  • ജീരകശാല റൈസ്
  • പട്ട
  • ഗ്രാമ്പു
  • ഏലക്ക
  • ബേ ലീഫ്
  • കുരുമുളക്
  • ലെമണ്‍
  • അണ്ടിപരിപ്പ്
  • മുന്തിരി
  • നെയ്യ്

തയ്യാറാക്കുന്ന വിധം

ചിക്കനില്‍ മുളകുപൊടിയും, മഞ്ഞള്‍, വെളുത്തുള്ളി, ഇഞ്ചി, ഉപ്പ് പുരട്ടി കുറച് സമയത്തിന് ശേഷം ഓയിലില്‍ പൊരിചെടുകുക (ഒരുപാട് മോരിയരുത് ). പാനില്‍ ഓയില്‍ ഒഴിച് 3സവാള അരിഞ്ഞത് ചേര്‍ത് വഴറ്റുക. അതിലേക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ചേര്‍ത് വഴറ്റി തക്കാളി ചേര്‍ത്ത് കൊടുകുക. ശേഷം മഞ്ഞള്‍പൊടി, മസാലപൊടി ചേര്‍ത് വഴറ്റി തൈര് ചേര്‍ത് കൊടുകുക. അതിലേക് അണ്ടിപരിപ്പ്, തേങ്ങാ അരച്ച കൂട്ട് ചെര്‍കുക. പൊരിച്ച ചിക്കന്‍ ചെര്‍കുക. മല്ലിയിലയും പോതിനയിലയും ചെര്‍കുക.10 മിനുറ്റ് അടുച്ചു വക്കുക മസാല റെഡി.

മറ്റൊരു പാനില്‍ നെയ്യൊഴിച് പട്ട, ഗ്രാമ്പു, ഏലക്ക, ബേ ലീഫ്, കുരുമുളക് ചേര്‍ത് പകുതി സവാള ചേര്‍ത് വഴറ്റി അരി വേവാന്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത്,പുകുതി ലെമണ്‍ ജൂസ് ഒഴിചു വറ്റിചെടുകുക. ഇനി ദം ഇടണം. മസാലയുടെ മുകളിലായി ചോര്‍ പകുതി വിതറി മുകളിലായി വറുത്ത സവാള, അണ്ടിപരിപ്പ്, മുന്തിരി, മല്ലിയില, കുറച് നെയ്യ്, ബിരിയാണി മസാല വിതറുക. ബാക്കി ഉള്ള റൈസ് അതിനു മുകളില്‍ ഇട്ടു കൊടുത്ത് ഇവ മുകളില്‍ വീണ്ടും വിതറി കൊടുത്ത് നന്നായി അടച്ചു വച്ചു 10മിനുറ്റ് ദം ചെയ്യുക. ഫ്രൈഡു ചിക്കന്‍ ബിരിയാണി തയ്യാര്‍.