Food

ഉച്ചയ്ക്ക് ഊണിന് നല്ല എരിവും പുളിയുമുള്ള അയലക്കറി ആയാലോ?

ഉച്ചയ്ക്ക് ഊണിന് നല്ല എരിവും പുളിയുമുള്ള അയലക്കറി ആയാലോ? തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • അയല – 250 ഗ്രാം
  • തക്കാളി – 1
  • ചെറിയുള്ളി – 2
  • പച്ചമുളക് -1
  • വെളുത്തുള്ളി – 6 ഇതള്‍
  • ഇഞ്ചി – 1 ടി സ്പൂണ്‍
  • മഞ്ഞള്‍ പൊടി – 1 ടി സ്പൂണ്‍
  • മുളക് പൊടി – 2 ½ ടി സ്പൂണ്‍
  • ആവശ്യത്തിന് ഉപ്പ്
  • കറിവേപ്പില ആവശ്യത്തിന്
  • വെളിച്ചെണ്ണ ആവശ്യത്തിന്
  • പുളി പുഴിഞ്ഞ വെള്ളം – ½ കപ്പ്

തയാറാക്കുന്ന വിധം

ആദ്യമായി അയല വെട്ടി കഴുകി ഒരു മണ്‍ചട്ടിയില്‍ എടുക്കുക. ഉപ്പും, മഞ്ഞള്‍ പൊടിയും, മുളക് പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. അതിലേക്ക് പുളി പിഴിഞ്ഞ വെള്ളം ഒഴിച്ച് മിക്‌സ് ചെയ്തു ഒരു പത്തു മിനിറ്റ് മാറ്റിവയ്ക്കുക. ഇനി അരിഞ്ഞു വച്ച തക്കാളി, പച്ചമുളക്, ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ അയലയില്‍ ചേര്‍ത്തു നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് ½ കപ്പ് വെള്ളം ഒഴിച്ച് ചട്ടി അടച്ചു വച്ച് പാചകം ചെയ്യുക. അയല വെന്തു വന്നാല്‍ കുറച്ചു കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ഒഴിച്ച് സ്റ്റോവ് ഓഫ് ചെയ്യുക. ഈ മുളകിട്ട അയല കറി ചപ്പാത്തിയുടെയും പൊറോട്ടയുടെ കൂടെയും കഴിക്കുമ്പോളുള്ള രുചി പറഞ്ഞറിയിക്കാന്‍ പറ്റില്ല.