നിങ്ങളൊരു സൂപ്പ് പ്രേമിയാണോ? എങ്കിൽ പാലായിൽ വരികയാണെങ്കിൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലം തന്നെയാണ് പാലായിലെ ഏറ്റവും പ്രശസ്തമായ സൂപ്പ് ഷോപ്പായ ഡെലീഷ്യ സൂപ്‌സ് & ഷേക്ക്. പാല ടൗണിൽ തന്നെ ഇതുപോലെയുള്ള ഒരു സ്പോട്ട് വേറെ എവിടെയും കാണില്ല. നല്ല സൂപ്‌സും ഷേക്സും കൊടുക്കാൻ വേണ്ടി തന്നെയുള്ള ഒരു കട. പാല മെയിൻ പോസ്റ്റ് ഓഫീസിൻ്റെ നേരെ ഓപ്പോസിറ്റ് വരികയാണെങ്കിൽ ഒരു ബേക്കറി കാണാം. അവിടെയാണ് ഈ ഐറ്റംസ് ഉള്ളത്.
ഇവിടെ സൂപ്പ് മാത്രം അല്ല, സ്നാക്ക്സ് ഐറ്റംസും ഷേക്ക്സും മറ്റ് ജൂസികളും എല്ലാം ഉണ്ട്. എന്നാലും ഇവിടെ പോപ്പുലർ ആയിരിക്കുന്നത് ഇവിടത്തെ സൂപ്പ്സ് വെച്ചാണ്. ഇവിടെ 14 തരം സൂപ്പുകളുണ്ട്. ചിക്കൻ സൂപ്പ്, ഹോട്ട് ആൻഡ് സോൾവ് ചിക്കൻ സൂപ്പ്, സ്വീറ്റ് കോൺ ചിക്കൻ സൂപ്പ്, ചിക്കൻ ക്ലിയർ സൂപ്പ്, ക്രീം ഓഫ് ചിക്കൻ സൂപ്പ്, ചിക്കൻ നൂഡിൽസ് സൂപ്പ്, ചിക്കൻ മഞ്ചോ സൂപ്പ്, ഇത്രയും തരം സൂപ്പുകൾ ചിക്കനിൽ തന്നെയുണ്ട്.
ഇനി മട്ടനിൽ നോക്കുകയാണെങ്കിൽ, ഹോട്ട് ആൻഡ് സോർ മട്ടൻ സൂപ്പ്, സ്വീറ്റ് കോൺ മട്ടൻ സൂപ്പ്, അതുപോലെ തന്നെ പ്ലെയിൻ മട്ടൻ സൂപ്പ് ഉണ്ട്. ഇനി വെജിൽ നോക്കുകയാണെങ്കിൽ, ഹോട്ട് ആൻഡ് സോർ വെജ് സൂപ്പ്, സ്വീറ്റ് കോൺ വെജ് സൂപ്പ്, ക്രീം ഓഫ് മഷ്റൂം സൂപ്പ്, വെജ് മാൻജോ സൂപ്പ്… അങ്ങനെ കുറെയേറെ സൂപ്പ് വെറൈറ്റികൾ ഉള്ള ഒരു കടയാണിത്.
സൂപ്പ് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ സ്പോട്ട് എന്തായാലും ഇഷ്ടമാകും. ഹോട്ട് ആൻഡ് സോർ ചിക്കൻ സൂപ്പ് ആണ് ഇവിടെ എല്ലാവരുടെയും പ്രിയപ്പെട്ടത്. രാവിലെ 11 മണി മുതൽ വൈകീട്ട് 8 മണി വരെയാണ് ഇവിടെ സൂപ്പ് ഉള്ളത്. സൂപ്പ് കൂടാതെ കടികളും ഷേക്സും എല്ലാം ഉണ്ട്.
ഇനങ്ങളുടെ വില
1. ഹോട്ട് ‘എൻ’ സോർ ചിക്കൻ സൂപ്പ്: 70/- രൂപ
2. മട്ടൺ സൂപ്പ്: 70/- രൂപ
3. സമോസ: 15/- രൂപ
4. കുമ്പിൾ അപ്പം: 16/- രൂപ
വിലാസം: ഡെലീഷ്യ സൂപ്പ്സ് & ഷേക്ക് പാലസ്, പാലാ, കോട്ടയം
ഫോൺ: 9495763508