ശംഖ് പുഷപത്തിൻ്റെ ഗുണങ്ങൾ അറിയാമല്ലോ അല്ലെ, ശംഖ് പുഷ്പം വെച്ച് ഒരു കിടിലൻ ഡ്രിങ്ക് ഉണ്ടാക്കിയാലോ? അംബ്രോസിയ ടീ.. ദ ഡിവൈൻ ഡ്രിങ്ക് ഓഫ് ഗോഡ്.. അതിൻറെ മറ്റൊരു പരിവേഷമാണ് ആംബ്രോസിയ സ്ലഷ്.
നല്ല ചെറുനാരങ്ങയും, തുളസി കതിരും, കസ്‌കസും, ഉപ്പ്, പ്രധാനമായും നറുനീണ്ടിവേരും തുളസിയും ചേർത്ത് കാച്ചിയ നറുനീണ്ടി സിറപ്പും, ഐസും. ശങ്കുപുഷ്പം തിളപ്പിച്ച് ഐസ്ക്യൂബ് ആക്കി എടുക്കുക. നല്ല ഭംഗിയുള്ള നീല നിറത്തിലുള്ള ക്യൂബ്സ് ആയി കിട്ടും.
ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് നാരങ്ങാ പിഴിഞ്ഞ് ഒഴിച്ച് അതിലേക്ക് ഉപ്പിടുക. ശേഷം നറുനീണ്ടി സിറപ്പും കസ്കസും ചേർക്കുക. ശേഷം ഒരു തുളസി ചേർക്കാം. പിന്നീട് ശംഖ് പുഷ്പം ക്യൂബ്സും ചേർക്കാം. അമ്പ്രോസിയ സ്ലഷ് റെഡി ആയിരിക്കുന്നു… വളരെ പ്രകൃതിദത്തമായ ഉണ്ടാക്കിയ ആബ്രോസിയ സ്ലഷ് റെഡിയായിരിക്കുന്നു.