Food

അരിപൊടികൊണ്ട് ഐസ് ക്രീം തയ്യാറാക്കുന്നത് അറിയാമോ?

അരിപൊടി ഉപയോഗിച്ച് ഐസ് ക്രീം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഐസ് ക്രീം റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • പാല്‍- അരലിറ്റര്‍
  • അരിപ്പൊടി – രണ്ട് വലിയ ടേബിള്‍ സ്പൂണ്‍
  • പഞ്ചസാര – ഏഴു വലിയ ടേബിള്‍ സ്പൂണ്‍
  • വാനില എസെന്‍സ് – അര ടീസ്പൂണ്‍
  • മുട്ട – ഒരെണ്ണം

തയാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുക. അതിലേക്ക് അരിപ്പൊടിയും പഞ്ചസാരയും പാലും യോജിപ്പിച്ച് നന്നായി അടിച്ചെടുക്കുക. ഇത് ഒരു പാനിലേക്ക് ഒഴിച്ച് അടുപ്പത്തു വച്ച് ചെറുതായി കുറുക്കി എടുക്കുക. ഈ മിശ്രിതം വീണ്ടും മിക്‌സിയില്‍ അടിച്ചെടുക്കണം. അതിനു ശേഷം ഫ്രീസറില്‍ വച്ച് രണ്ടു മണിക്കൂര്‍ തണുപ്പിക്കുക. രണ്ടു മണിക്കൂറിനു ശേഷം ഇതു പുറത്തെടുത്ത് വാനില എസെന്‍സും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് ഏഴു മണിക്കൂര്‍ ഫ്രീസറില്‍ വച്ച് സെറ്റ് ചെയ്ത് എടുക്കാം.