മാമ്പഴം ഉണ്ടോ? ഒരു കിടിലൻ ജാം റെഡിയാക്കാം. നല്ല രുചികരമായ മാമ്പഴം ജാം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
പഴുത്ത മാങ്ങ ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ ഒട്ടും വെള്ളം കൂടാതെ മിനുസമായ് അരച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്കു പഞ്ചസാര ഇട്ട് നന്നായി ഇളക്കുക. അതിനുശേഷം മാങ്ങ പൾപ്പ് ഇട്ട് നന്നായി കുറുകി വരുന്നതു വരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കുക. അതിലേക്ക് പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ഇട്ട് 5 മിനിറ്റ് കൂടി വഴറ്റി കട്ടിയാക്കി എടുക്കുക. ചൂടാറിയ ശേഷം വായു കടക്കാത്ത പത്രത്തിൽ ആക്കി അടച്ചു വക്കുക. ഫ്രിഡ്‌ജിൽ വച്ചും സൂക്ഷിക്കാം.