വരള്‍ച്ചക്കാലത്ത് ജലവിതരണം കൃത്യമായി നടപ്പിലാക്കാനും ഉപഭോക്താക്കളുടെ പരാതികള്‍
സമയബന്ധിതമായി പരിഹരിക്കുന്നതിനും വാട്ടര്‍ അതോറിറ്റി തിരുവനന്തപുരം സൗത്ത് ഡിവിഷന്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് ആറുമണിവരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഈ ഡിവിഷന്റെ കീഴില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് പരാതികള്‍, 0471-2321379, 9188127947 എന്നീ നമ്പറുകളില്‍ നേരിട്ടും വാട്‌സ്ആപ്പ് വഴിയും അറിയിക്കാവുന്നതാണ്.
കേരള വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലത്തുള്ള ശുദ്ധീകരണശാലയിയില്‍ 2025 ഏപ്രില്‍, 22 ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ അന്നേ ദിവസം ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ കുര്യാത്തി, പാറ്റൂര്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന തമ്പാനൂര്‍, ഫോര്‍ട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാല്‍, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, കളിപ്പാന്‍കുളം, പെരുന്താന്നി, ശ്രീകണ്‌ഠേശ്വരം തുടങ്ങിയ വാര്‍ഡുകളിലും പാറ്റൂര്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കൈതമുക്ക് പാസ്പോര്‍ട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങള്‍, ചമ്പക്കട എന്നീ പ്രദേശങ്ങളിലും ശുദ്ധജലവിതരണം ഭാഗീകമായി തടസ്സപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
CONTENT HIGH LIGHTS;Drinking water: Control room to report complaints; Water supply will be partially disrupted