ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച എമ്പുരാന് ശേഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന തുടരും അടുത്തുതന്നെ തിയേറ്ററുകളിലെത്തും. ശോഭനയും മോഹന്‍ലാലും 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും.
അതിനിടെ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് മോഹന്‍ലാല്‍ ആലപിച്ച ക്രിസ്ത്യന്‍ ഭക്തിഗാനം പുറത്തിറങ്ങി. ‘വ്യാകുലമാതാവേ’എന്ന ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് സ്റ്റീഫന്‍ ദേവസിയാണ്. പ്രഭ വര്‍മയുടേതാണ് വരികള്‍. ഈസ്റ്ററിന്റെ വിശുദ്ധവാരത്തിലാണ് കന്യാമേരിയുടെ ത്യാഗത്തെ കുറിച്ച് ഓര്‍ക്കുന്ന ഗാനം എത്തിയിരിക്കുന്നത്. ഭക്തിസാന്ദ്രമായി എത്തിയിരിക്കുന്ന പുതിയ ഗാനം പ്രേക്ഷകപ്രീതി നേടി.
“എല്ലാ മതത്തെയും ഒരുപോലെ ആദരികുന്ന ലാലേട്ടൻ, അതാണ് ലാലേട്ടൻ്റെ വിജയത്തിൻ്റെ കരണവും.അദ്ദേഹം മികച്ച ഗായകൻ അല്ല.. പക്ഷെ അദ്ദേഹം പാടുന്നത് വളരെ ഇഷ്ടപ്പെടുന്നു . അതിനു നൂറ് ശതമാനം ആത്മത്രത നൽകുകയും ചെയ്യുന്നു. ഭക്തി സാന്ദ്രം. മനസ്സ് നിറഞ്ഞു. ലാലേട്ടന്‍ മാജിക്ക് ..എല്ലാ മേഖലയിലും കഴിവ് തെളിയിച്ച അപൂർവ നടന്മാരിൽ ഒരാളാണ് ലാലേട്ടൻ”പാട്ടാണെങ്കിൽ പാട്ട് ഡാൻസാണെങ്കിൽ ഡാൻസ്എ ല്ലാം ഏട്ടന്റെ കയ്യിൽ ഭദ്രം..” എന്നിങ്ങനെ പോകുന്നു കമൻറുകൾ.
അതേസമയം കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച മോഹന്‍ലാല്‍–പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ ഒടിടി റിലീസിന്. ജിയോ ഹോട്സ്റ്റാറിലാണ് ഈ മാസം 24–ാം തീയതി മുതല്‍ ചിത്രം കാണാന്‍ കഴിയുക. മോഹന്‍ലാലാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തിയ സിനിമ ഏറ്റവും വേഗത്തില്‍ 200 കോടി രൂപ നേടിയ സിനിമയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ലൈക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. മോഹന്‍ലാലിനും പൃഥ്വിക്കും പുറമെ ഇന്ദ്രജിത്ത്, മഞ്ജുവാരിയര്‍, സാനിയ ഇയ്യപ്പന്‍, അര്‍ജുന്‍ ദാസ്, സായ്കുമാര്‍, സുരാജ വെഞ്ഞാറമ്മൂട്, ബൈജു സന്തോഷ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ചിത്രം തിയേറ്ററുകള്‍ എത്തിയതിന് പിന്നാലെ ഗുജറാത്ത് കലാപത്തെ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉടലെടുത്തത്. തുടര്‍ന്ന് സിനിമയില്‍ നിന്നും 17 രംഗങ്ങള്‍ നിര്‍മാതാക്കള്‍ സ്വന്തം നിലയ്ക്ക് നീക്കം ചെയ്തു. വിവാദങ്ങളില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിക്കുകയും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കുകയും ചെയ്തു.
2019 ലെ ബ്ലോക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ഖുറേഷി അബ്രാമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ലൂസിഫറിലേക്കാളും സ്ക്രീന്‍ പ്രസന്‍സുമായി സയീദ് മസൂദായി പൃഥ്വിയും നിറയുന്നു. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം 2023 ല്‍ ഫരീദാബാദിലാണ് ഷൂട്ടിങ് ആരംഭിച്ചത്. യുഎസ്, യുകെ , യുഎഇ . യെമന്‍ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ക്ക് പുറമേ ചെന്നൈ , ഹൈദരാബാദ്, മുംബൈ, ഗുജറാത്ത് എന്നവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കേറിയ ചിത്രങ്ങളിലൊന്നാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 105 കോടിയിലേറെ രൂപ ചിത്രം വാരിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
CONTENT HIGHLIGHT: Christian devotional song by lalettan