India

ബിജെപിയുടെ തലപ്പത്തേക്ക് യോ​ഗി?? ചർച്ചകൾ പുരോ​ഗമിക്കുന്നു

 

പുതിയ ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി ബിജെപി. തേതൃസ്ഥാനത്ത് ആരെത്തണമെന്ന ചർച്ചകൾ തചകൃതിയായി നടക്കപകയാണ്. പുതിയ ദേശീയ അധ്യക്ഷനായുള്ള ചർച്ചകളിൽ യോഗി ആദിത്യനാഥിൻ്റെ പേരും ഉയർന്നു. ബിജെപി നേതൃത്വവും ആർഎസ്എസും നടത്തിയ ചർച്ചയിലാണ് യോഗി ആദിത്യനാഥിന്റെ പേര് ഉയർന്നത്. ശിവരാജ് സിംഗ് ചൗഹാനോടും ആർഎസ്എസിന് താല്പര്യമുണ്ടെന്നാണ് സൂചന.അതേസമയം ദളിത് വിഭാഗത്തിൽ നിന്ന് ഒരാൾ അധ്യക്ഷസ്ഥാനത്തേക്ക് വരാനുള്ള സാധ്യതയും നേതാക്കൾ തള്ളികളയുന്നില്ല.അധ്യക്ഷ സ്ഥാനത്തേക്ക് തെക്കേ ഇന്ത്യയിൽ നിന്ന് ഒരാളെ പരിഗണിക്കണം എന്ന താല്പര്യം ബിജെപി നേതൃത്വം അറിയിച്ചു. യുപി, മധ്യപ്രദേശ്, കർണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ അധ്യക്ഷൻമാരുടെ കാര്യത്തിൽ തീരുമാനം ഉണ്ടായാൽ ഉടൻ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ തുടങ്ങും.ഈ മാസം അവസാനത്തോടെ തന്നെ പുതിയ പ്രസിഡന്റിന്റെ പേര് ബിജെപി പ്രഖ്യാപിച്ചേക്കുമെന്ന് വെള്ളിയാഴ്ച പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇതോടൊപ്പം തന്നെ മന്ത്രിസഭാ പുനഃസംഘടനയും നടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
എന്‍ഡിഎയിലെ പ്രധാന കക്ഷികളായ എന്‍സിപി, ശിവസേന, ബീഹാര്‍ സംഖ്യകക്ഷികള്‍ എന്നിവയില്‍ നിന്നുള്ള പുതുമുഖങ്ങള്‍ മന്ത്രിസഭയില്‍ ഉണ്ടായേക്കും.