ഒരു ചെറിയ ഇടവേളക്ക് ശേഷം അമലാ പോൾ മലയാളത്തിൽ അഭിനയിച്ച ചിത്രമായിരുന്നു ടീച്ചർ. ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ മഞ്ജു പിള്ളയും അഭിനയിച്ചു. നാളിതുവരെ മഞ്ജു അഭിനയിച്ചു പോന്നിരുന്ന കഥാപാത്രങ്ങളിൽ നിന്ന് വേറിട്ടതായിരുന്നു ആ ചിത്രത്തിലെ വേഷം. ചിത്രത്തിൽ അമലയുടെ അമ്മ വേഷമാണ് മഞ്ജുപിള്ള ചെയ്തത്. സിനിമയിൽ സിഗരറ്റ് വലിച്ചതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ തുറന്നു പറയുകയാണ് മഞ്ജു ഇപ്പോൾ.
സിഗരറ്റ് വലിച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായതിനെ കുറിച്ച് പറയുകയാണ് മഞ്ജു. ഒരു സീനിന് വേണ്ടി എട്ട് തവണ സിഗിരറ്റ് വലിക്കേണ്ടി വന്നുവെന്നും അത് തനിക്ക് ശരിരീക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ടീച്ചറിൽ ബീഡിയൊക്കെ വലിക്കുന്നുണ്ട്. ചെറുപ്പത്തിൽ ബീഡി വലിച്ചിട്ടുണ്ട്. അത് അറിവില്ലാത്ത പ്രായത്തിൽ. അന്ന് ശ്വാസംമുട്ടി കൃത്രിമശ്വാസമൊക്ക തരേണ്ടി വന്നു. പുകവലിച്ച് അകത്തേക്ക് എടുക്കുമ്പോഴാണ് നമ്മൾ ചുമക്കുന്നത്. വായിൽ എടുത്ത് പുറത്തേക്ക് വിട്ടാൽ ചുമക്കില്ല. പക്ഷെ സംവിധായകന് അത് പോരായിരുന്നു. പുകവലിച്ച് ചുമക്കുന്ന അവസ്ഥയിലായിരുന്നു.
ഒരു സീനിൽ പുകവലിച്ചു കൊണ്ട് ഡയലോഗ് പറയണം. ടേക്കിന് മാത്രം എട്ട് സിഗരറ്റായിരുന്നു വലിച്ചത്. അതിന് മുമ്പ് പ്രാക്ടീസ് ചെയ്യാനായി ഒരു ആറെണ്ണം വലിച്ചിട്ടുണ്ടാകും.അതോടെ എനിക്ക് മതിയായി. പിന്നീട് തലക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എനിക്ക് സിഗരറ്റ് പറ്റില്ലെന്ന് മനസിലായി. പക്ഷെ അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്; അനുഭവം പങ്കുവെച്ച് കൊണ്ട് മഞ്ജു പിള്ള പറഞ്ഞു.
അതേസമയം അടുത്തിടെയാണ് മഞ്ജു പിള്ളയും സുജിത്ത് വാസുദേവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത പുറത്തുവന്നത്. ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനും ജയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിന്റെ സംവിധായകനുമാണ് സുജിത്ത് വാസുദേവ്. മഞ്ജുവുമായുള്ള വിവാഹമോചനത്തെക്കുറിച്ച് അടുത്തിടെ സുജിത്ത് ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. അക്കാര്യത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മഞ്ജുവും. മൂവി വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
പലരും താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കും എന്നതുകൊണ്ടാണ് വിവാഹമോചനത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാത്തതെന്ന് മഞ്ജു പിള്ള അഭിമുഖത്തിൽ പറയുന്നു. ”അഭിമുഖങ്ങൾ കുറച്ചു നാളത്തേക്ക് വേണ്ട എന്ന് വച്ചിരിക്കുകയായിരുന്നു. സത്യം പറയാൻ മടിയായത് കൊണ്ടല്ല. സത്യങ്ങൾ ആരും അതുപോലെ എടുക്കാത്തത് കൊണ്ടാണ്. വിവാദങ്ങൾ മാത്രമേ ചില ആളുകൾ ആഗ്രഹിക്കുന്നുള്ളൂ. ഈയടുത്ത് ഇതേക്കുറിച്ച് സുജിത്തിനോട് ഒരു അഭിമുഖത്തിൽ ചോദിച്ച ചില കാര്യങ്ങൾ വളരെ ബാലിശമായി തോന്നി. ഇത്തരം കാര്യങ്ങൾ ചോദിക്കുമ്പോൾ അവരും മനുഷ്യർ ആണെന്ന് ഓർക്കണം. അവർക്കും വേദനകളും പ്രയാസങ്ങളും ഉണ്ടെന്ന് മനസിലാക്കണം”, മഞ്ജു പിള്ള പറഞ്ഞു.
ഇപ്പോഴും ഞങ്ങൾ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു. കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങളും അങ്ങനെ തന്നെ തോന്നുന്നു. സുജിത്തിന്റെ അച്ഛനും അമ്മയുമായും നല്ല ബന്ധമുണ്ട്. ഈയടുത്ത് സുജിത്തിന്റെ ഫ്ളാറ്റിൽ പോയാണ് അവരെ കണ്ടത്. എന്റെ അച്ഛനും അമ്മക്കും വയ്യാതായപ്പോൾ സുജിത്ത് വന്നിരുന്നു.
എന്തൊക്കെ പറഞ്ഞാലും എന്റെ കുഞ്ഞിന്റെ അച്ഛൻ അല്ലേ അദ്ദേഹം? അതെനിക്ക് മറക്കാൻ പറ്റുമോ? അദ്ദേഹത്തിനും എനിക്കും സുജിത്തിനും മനസമധാനം തരുന്ന തീരുമാനമായിരുന്നു അത്. നാളെ ഒരിടത്ത് വെച്ച് കാണുമ്പോള്‍ ചിരിച്ച് ഷേക്ക് ഹാന്‍ഡ് കൊടുത്തിട്ട് കെട്ടിപിടിക്കാന്‍ പറ്റണം എന്നതായിരുന്നു എന്റെ ആഗ്രഹം, അതിന് പറ്റുന്നുണ്ട്”, മഞ്ജു പിള്ള കൂട്ടിച്ചേർത്തു.
CONTENT HIGHLIGHT: manju Pillai movie experience