നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വിഎസ് ജോയ് വരണമെന്ന് ആവർത്തിച്ച് പിവി അൻവർ. മണ്ഡലത്തിന്റെ ചുമതലയുള്ള എ പി അനിൽകുമാർ എംഎൽഎയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അൻവർ വിഎസ് ജോയ്ക്കായി സമ്മർദ്ദം ചെലുത്തിയത്. എല്ലാ വശങ്ങളും പരിശോധിച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് അനിൽകുമാർ പ്രതികരിച്ചത്.കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റേയും ഡിസിസി അധ്യക്ഷൻ വിഎസ് ജോയിയുടേയും പേരാണ് ആദ്യം മുതലേ പറഞ്ഞ് കേൾക്കുന്നത്.ഇന്ന് മലപ്പുറം ഗസ്റ്റ്ഹൗസിൽ എ.പി അനിൽകുമാറുമായി നടന്ന കൂടിക്കാഴ്ചയിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി വിഎസ് ജോയ് വരണമെന്ന ആവശ്യം പിവി അൻവർ മുന്നോട്ടുവച്ചത്. വിഎസ് ജോയിക്കാണ് വിജയസാധ്യത കൂടുതലെന്നും അൻവർ അറിയിച്ചിട്ടുണ്ട്.
നിലമ്പൂരിൽ പിവി അൻവർ ഒരു പ്രധാന ഘടകമാണെന്നിരിക്കെ അൻവറിന്റെ വാക്കുകൾ നേതൃത്വത്തിന് തള്ളിക്കളയാനാകില്ല. എല്ലാ വശങ്ങളും പരിശോധിച്ച് സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് എ പി അനിൽകുമാർ എംഎൽഎ പറഞ്ഞു.