സലാല: ഒമാനിലെ സലാലയിൽ ട്രക്ക് മറിഞ്ഞ് ഉത്തർപ്രദേശ് സ്വദേശി മരിച്ചു. ജിതൻപൂരിലെ മുഹമ്മദ് നിയാസ് (59) ആണ് മരിച്ചത്. സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ വൈകിട്ട് സാദയിലെ ഒമാൻ ഓയിൽ പമ്പിന് സമീപം യാബിലാശിന് അടുത്താണ് അപകടം ഉണ്ടായത്. ഖാത്തൂൻ.സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: നജ്മ.
content highlight: indian-expat-di ed-in-salalah