Kerala

കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ ചോദ്യപ്പേപ്പർ ചോർത്തിയെന്ന് പരാതി; അന്വേഷണം | kannur-university

മാർച്ച് 18 മുതൽ ഏപ്രിൽ രണ്ടു വരെയാണ് പരീക്ഷ നടന്നത്

കണ്ണൂർ∙ കണ്ണൂർ സർവകലാശാലയിൽ ചോദ്യപ്പേപ്പർ ചോർച്ചയെന്ന് പരാതി. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളജിൽ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്. കോളജ് അധ്യാപകർ ചോദ്യപ്പേപ്പർ വാട്സാപ്പിലൂടെ ചോർത്തിയെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ. ഇതേത്തുടർന്ന് ഗ്രീൻവുഡ് കോളജിനെതിരെ സർവകലാശാല ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിനും പരാതി നൽകി.

മാർച്ച് 18 മുതൽ ഏപ്രിൽ രണ്ടു വരെയാണ് പരീക്ഷ നടന്നത്. സർവകലാശാലയുടെ സ്ക്വാഡ് പരിശോധനയിലാണ് ചോദ്യപ്പേപ്പർ ചോർന്നതായി കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ അധ്യാപകരാണ് വാട്സാപ്പിലൂടെ ചോദ്യപ്പേപ്പർ ചോർത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും സർവകലാശാല അറിയിച്ചു.

content highlight: kannur-university-question-paper-leak