Kerala

പാലക്കാട് അമ്പലപ്പാറയിൽ ഒരാൾ വെട്ടേറ്റ് മരിച്ചു; പ്രതി ആശുപത്രിയിൽ | One person died after being hacked to death in Ambalappara, Palakkad

ഷണ്മുഖന്റെ അമ്പലപ്പാറ കണ്ണമംഗലത്തെ വീട്ടിൽ വെച്ചായിരുന്നു ആക്രമണം

പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറയിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. കടമ്പഴിപ്പുറം സ്വദേശിയായ രാമദാസാണ് മരിച്ചത്. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഷണ്മുഖന്റെ അമ്പലപ്പാറ കണ്ണമംഗലത്തെ വീട്ടിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഷണ്മുഖനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

STORY HIGHLIGHTS : One person died after being hacked to death in Ambalappara, Palakkad