അപ്പത്തിനും ഇടിയപ്പത്തിനുമെല്ലാം കൂടെ കഴിക്കാൻ അല്പം വെറൈറ്റി ആയി ഒരു സ്റ്റൂ ഉണ്ടാക്കിയാലോ? എന്നും തയ്യാറാക്കുന്ന സ്റ്റൂവിൽ നിന്നും അല്പം വ്യത്യസ്തമായി തയ്യാറാക്കാവുന്ന ഒരു മട്ടൻ സ്ടൂ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- മട്ടണ്‍ (കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ചത്) – 1 കിലോ
- സവാള (നാലായി മുറിച്ചത്)- 2 കപ്പ്
- ഉരുളക്കിഴങ്ങ് (നാലായി മുറിച്ചത്) – 2 കപ്പ്
- ഇഞ്ചി – ചെറിയ കഷണം
- പച്ചമുളക് – 10 എണ്ണം
- തേങ്ങ – 1(പിഴിഞ്ഞ് ഒന്നും രണ്ടും പാലെടുക്കുക)
- മഞ്ഞള്‍പ്പൊടി – 1/4 ടീ സ്പൂണ്‍
- കുരുമുളകുപൊടി – 1ടീ സ്പൂണ്‍
- അരിപ്പൊടി – 2 ടീ സ്പൂണ്‍
- വെളിച്ചെണ്ണ- പാകത്തിന്
- വറ്റല്‍മുളക് – 3 എണ്ണം
- കടുക് – 1 ടീസ്പൂണ്‍
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
പച്ചമുളക്, ഇഞ്ചി എന്നിവ ഒരുമിച്ച് ചതച്ച് ഇറച്ചി, ഉരുളക്കിഴങ്ങ്, സവാള എന്നിവയോടൊപ്പം പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കുക. വെള്ളം വറ്റുമ്പോള്‍ ഇറക്കി വച്ച് രണ്ടാംപാല്‍ ഒഴിക്കുക. ചീനച്ചട്ടി അടുപ്പില്‍ എണ്ണയൊഴിച്ചു കടുകുപൊട്ടിച്ച് വറ്റല്‍ മുളക് ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ഇറച്ചിയിട്ട് കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. രണ്ടാം പാല്‍ വറ്റുമ്പോള്‍ ഒന്നാം പാലില്‍ അരിപ്പൊടി കലക്കി ഇറച്ചിയില്‍ ചേര്‍ത്തിളക്കുക. ചൂടോടെ വിളമ്പാം.