Food

നല്ല പെർഫെക്റ്റ് ആലൂ പൊറോട്ട വീട്ടിൽ തന്നെ റെഡിയാക്കാം..

ഗോതമ്പ് പൊടി വെച്ച് അടിപൊളി ആലൂ പൊറോട്ട ഉണ്ടാക്കിയാലോ? നല്ല പെർഫെക്റ്റ് ആലൂ പൊറോട്ട വീട്ടിൽ തന്നെ റെഡിയാക്കാം. എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • ഗോതമ്പ് പൊടി
  • ഉപ്പ്
  • ഓയില്‍
  • ഉരുള കിഴങ്ങ്
  • മല്ലിയില
  • ഇഞ്ചി

തയ്യാറാക്കുന്ന വിധം

ആവശ്യമായ ഗോതമ്പ് പൊടി, വെള്ളവും, ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. മാവ് സോഫ്റ്റ് ആയി തുടങ്ങുമ്പോള്‍ അതിലേക്ക് എടുത്ത വച്ച ഓയില്‍ കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുത്ത് മാറ്റി വക്കുക. ശേഷം ഫില്ലിംഗ്‌സ് തയ്യാറക്കാന്‍ ഉരുള കിഴങ്ങ് ആവിയില്‍ വേവിച്ച ശേഷം ഗ്രേറ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. തുടര്‍ന്ന് എടുത്ത് വച്ച പൊടികളും, ആവശ്യത്തിന് ഉപ്പും,മല്ലിയിലയും, ഇഞ്ചിയും അതിലേക്ക് ചേര്‍ത്ത് കൈ ഉപയോഗിച്ച് ഉടച്ചു മിക്‌സ് ചെയ്യുക.

ശേഷം ചപ്പാത്തി മാവ് വലിയ ഉരുളകള്‍ ആക്കി മാറ്റി വക്കുക. അതില്‍ ഒരു വലിയ ഉരുള എടുത്ത് പൊടിയില്‍ മുക്കി വട്ടത്തില്‍ പരത്തി എടുത്ത ശേഷം അത് കുഴിച്ച് ഒരു ഉരുള ഫില്ലിംഗ് വക്കണം.ശേഷം മാവ് കൊണ്ട് ഫിലിംങ് കവര്‍ ചെയ്ത ശേഷം വീണ്ടും ചപ്പാത്തി പലകയില്‍ വച്ച് പതുക്കെ പരത്തി എടുക്കണം. ഫില്ലിങ്ങ്‌സ് പുറത്ത് വരാത്ത രീതിയില്‍ വേണം പറാത്ത പരത്തി എടുക്കാന്‍. ശേഷം അടുപ്പത്ത് ഒരു പാന്‍ വച്ച് ചൂടാകുമ്പോള്‍ പരത്തി വച്ച പറാത്ത ചുട്ട് എടുക്കാവുന്നതാണ്. 2 ഭാഗത്തും നെയ്യ് തൂവിയാണ് പറാത്ത തയ്യാറാക്കേണ്ടത്.