തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ജോമോൻ പുത്തൻപുരയ്ക്കൽ. കെ എം എബ്രഹാമിന്റെ ഗൂഢാലോചന ആരോപണം നിലനിൽക്കാത്തതെന്നും, തനിക്കെതിരായ ആരോപണങ്ങൾ ഹൈക്കോടതി തള്ളിയതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി നിർദ്ദേശത്തിന് വിരുദ്ധമായി അന്വേഷണം നടത്തുന്നത് ചട്ട വിരുദ്ധമാണെന്നും ജോമോൻ കത്തിൽ പറയുന്നു. സിബിഐ അന്വേഷണ ഉത്തരവിന്റെ പകർപ്പ് ഉൾപ്പടെ ചേർത്താണ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരിക്കുന്നത്.
അതേസമയം എബ്രഹാം ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തനിക്കെതിരെ ഗൂഢാലോചനയെന്ന പരാതി അന്വേഷിച്ചേക്കും. ജോമോൻ പുത്തൻപുരക്കലിനും ജേക്കബ് തോമസിനും എതിരെയാണ് പേരെടുത്ത് പറയാതെയുള്ള ആരോപണം.