ഒരു പുതിയ സ്മാർട്ട്ഫോണിന്റെ ലോഞ്ച് കൂടി റിയൽമി പ്രഖ്യാപിച്ചിരിക്കുകയാണ്. റിയൽമി 14T 5ജി എന്നാണ് വരാൻ പോകുന്ന ഈ റിയൽമി 5ജി ഫോണിന്റെ പേര്. റിയൽമി 14T 5G ഏപ്രിൽ 25 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
റിയൽമി 14 സീരീസിലേക്ക് വരുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത മികച്ച ഡിസ്പ്ലേയാണ് എന്ന് വിദഗ്ധർ പറയുന്നു . റിയൽമി 14T 5ജിയുടെ ഡിസ്പ്ലേ 111% DCI-P3 കളർ ഗാമട്ടിനെ പിന്തുണയ്ക്കുന്നു. സാറ്റിൻ-പ്രചോദിത ഫിനിഷിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും എന്ന് കമ്പനി ടീസറിൽ വ്യക്തമാക്കിയിട്ടുണ്ട്.
സിൽക്കൻ ഗ്രീൻ, വയലറ്റ് ഗ്രേസ്, സാറ്റിൻ ഇങ്ക് കളർ ഓപ്ഷനുകളിൽ റിയൽമി 14T 5ജി വാങ്ങാനാകും. 7.97mm വലിപ്പമാകും ഈ ഫോണിന് ഉണ്ടാകുക. ഫോട്ടോഗ്രാഫിക്കായി, 50MP AI ക്യാമറ സഹിതമാണ് ഈ ഫോൺ എത്തുക. ഓഡിയോ ഔട്ട്പുട്ട് 300% അൾട്രാ വോളിയം മോഡ് വഴി മെച്ചപ്പെടുത്തിയിട്ടുണ്ട്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 6000mAh ബാറ്ററിയാണ്, റിയൽമി 14T 5G യിൽ ഉള്ളത് എന്ന് വ്യക്തമായിട്ടുണ്ട്.
ഏപ്രിൽ 25ലെ ലോഞ്ചിന് ശേഷം റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിൽ നിന്ന് റിയൽമി 14T 5ജി വാങ്ങാനാകും. എന്നാൽ ഇതിന്റെ വിലയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല.
content highlight: Realme 14T 5G