സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷിനെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പരോക്ഷ വിശദീകരണവുമായി ദിവ്യ എസ്. അയ്യരുടെ പഴയ വാക്കുകൾ ചർച്ചയാകുന്നു. ഭർത്താവായ കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥനും നേതാക്കളും ദിവ്യക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ വിമർശനം ഉന്നയിച്ചവരുടെ വായ അടപ്പിച്ച് മറുപടി നൽകിയിരിക്കുകയാണ് ദിവ്യ. ഐ ആം വിത്ത് ധന്യ വർമ്മ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ദിവ്യയുടെ വാക്കുകൾ………….
വീട്ടിലെ ഒരു ഭക്ഷണമുണ്ടാക്കുമ്പോൾ എല്ലാകാര്യവും ഭർത്താവിനോട് പറയേണ്ട കാര്യമുണ്ടോ? ഞാനിത് ചേർത്തു അത് ചേർത്തു എന്നൊക്കെ. പൊതുവേ ഏടുക്കള കാര്യങ്ങൾ സ്ത്രീയുടേത് മാത്രമാണ് എന്നാണ് ധാരണ. അത് പറയേണ്ട, പകരം ഇത് പറയണം എന്ന് നിങ്ങളെന്തിന് വാശി പിടിക്കുന്നു. എനിക്ക് എന്റെ ഭർത്താവുമായി പറയാൻ വേറെ ഒരുപാട് കാര്യങ്ങൾ ഉണ്ട്.
content highlight: Divya S Iyyer