Detective Ujjwalan first look poster
യുവഗായകൻ ആർസി വ്യത്യസ്ഥമായ സ്വരമാധുര്യത്തിലൂടെ
ആലപിച്ച ഈ ഗാനത്തിൻ്റെ കൗതുകകരമായ ദൃശ്യങ്ങളുമായി
ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോം പുറത്തുവിട്ടു..
മനു മഞ്ജിത്തിൻ്റെ രചനക്ക് ഫെജോ ഈണം പകർന്ന ഈ ഗാനം സമൂഹമാധ്യമങ്ങളിലൂടെ യുവതലമുറക്കാർ ഏറ്റെടുത്തിരിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ നിന്നും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഈ ഗാനത്തിനു ലഭിച്ചിരിക്കുന്നതെന്നത് ‘ ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിനു ലഭിക്കുന്ന അംഗീകാരമായിത്തന്നെ മനസ്സിലാക്കാം. നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മലയാള സിനിമയിൽ മികച്ച സിനിമകൾ നിർമ്മിച്ച് ഏറെ ശ്രദ്ധേയമായ വീക്കെൻ്റ് ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോളാണ്.
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ, ഗ്രമത്തിൻ്റെ ഗൃഹാതുരങ്ങളായ നിരവധി രംഗങ്ങളും കോർത്തിണക്കിയാണ് വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്. തികച്ചും ഗൗരവമായ ഒരു വിഷയം തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഒരു ഗ്രാമത്തെ മുഴുവൻ ഭീതിയിലാക്കുന്ന ചില സംഭവങ്ങളും, അവർക്കിടയിലേക്ക് എത്തപ്പെട്ടിരിക്കുന്ന ഉജ്ജ്വലൻ എന്ന കഥാപാത്രത്തിൻ്റേയും വിശേഷണങ്ങളാണ് ചിത്രത്തിലുട നീളമുള്ളത്. നർമ്മവും, ഉദ്വേഗവും കോർത്തിണക്കി തികഞ ഹ്യൂമർ ത്രില്ലർ സിനിമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. എന്തായാലും നാട്ടുകാർക്കിടയിൽ ഏറെ ആകാംക്ഷയും, കനതുകവും നൽകുന്ന കഥാപാത്രമായി മാറിയിരിക്കുകയാണ് ഉജ്ജ്വലൻ ‘ ധ്യാൻ ശ്രീനിവാസൻ തൻ്റെ സ്വത: സിദ്ധമായ അഭിനയ ശൈലിയിലൂടെ ഈ കഥാപാത്രത്തെ ഏറെ അവിസ്മരണീയമാക്കുന്നു. ഏറെ ദുരുഹതകളും, സസ്പെൻസുമൊക്കെ കോർത്തിണക്കിയ ഈ കഥാപാത്രത്തിലൂടെ ഒരു നാടിൻ്റെ നേർക്കാഴച്ച വരച്ചുകാട്ടുന്നു ഈ ചിത്രത്തിലൂടെ.
സിജുവിൽസനാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായർ, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അമീൻ നിഹാൽ , നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. വിനായക് ശശിക്കുവാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി.സംഗീതം പകർന്നിരിക്കുന്നു. എഡിറ്റിംഗ് – ചമൻ ചാക്കോ കലാസംവധാനം – കോയാസ് മേക്കപ്പ് – ഷാജി പുൽപ്പള്ളി. കോസ്റ്റ്യും – ഡിസൈൻ – നിസ്സാർ റഹ്മത്ത് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രതീഷ് എം. മൈക്കിൾ ‘ ഡിസ്ട്രിബ്യൂഷൻ ഹെഡ് – പ്രദീപ് മേനോൻ വിക്കെൻ്റെ ബ്ലോഗ്ബസ്റ്റർ – മാനേജർ – റോജിൻ പ്രൊഡക്ഷൻ മാനേജർ – പക്കു കരീത്തറ പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്. പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിൻ പോൾ, കെവിൻ പോൾ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മാനുവൽ ക്രൂസ് ഡാർവിൻ പട്ടാമ്പി ഷൊർണൂർ, കൊല്ലംങ്കോട് ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തായായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. മെയ് മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെ ത്തുന്നു. മെയ് പതിനാറിന് ഈ ചിത്രം പ്രദർശനത്തിത്തെ
ത്തുന്നു.
content highlight: Detective Ujwalan