എന്‍.സി.സി മേധാവി (ഡയറക്ടര്‍ ജനറല്‍) ലെഫ്റ്റനന്റ് ജനറല്‍ ഗുര്‍ബീര്‍പാല്‍ സിംഗ് അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തി. ഇന്നലെ തലസ്ഥാനത്തെ എന്‍.സി.സി ആസ്ഥാനത്തെത്തിയ അദ്ദേഹം ഡി.എസ്.സി. കേന്ദ്രത്തില്‍, എന്‍.സി.സി കേഡറ്റുകളുമായും, എന്‍സിസി ഓഫീസര്‍മാരുമായും സംവദിക്കും. സംസ്ഥാനത്തെ വിവിധ എന്‍.സി.സി യൂണിറ്റുകള്‍ സന്ദര്‍ശിക്കുകയും, എന്‍.സി.സി കേഡറ്റുകളുമായി ആശയവിനിമയം നടത്തുകയും ചെയ്യുകയാണ് ഡി.ജെയുടെ ലക്ഷ്യം.
തുടര്‍ന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ എന്‍.സി.സി യൂണിറ്റുകള്‍, ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്,ട്രെയിനിംഗ് സെന്റര്‍ എന്നിവ സന്ദര്‍ശിക്കുകയും എന്‍സിസി കേഡറ്റുകള്‍, ഓഫീസര്‍മാര്‍, സൈനികര്‍ എന്നിവരുമായി സംവദിക്കുകയും ചെയ്യും. ഏപ്രില്‍ 23ന്, തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തെ എന്‍.സി.സിയുടെ പ്രവര്‍ത്തനം സംബന്ധിച്ച അവലോകനം നടത്തുന്നതോടൊപ്പം സംസ്ഥാനത്തെ എന്‍.സി.സിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയും നടത്തും.
തുടര്‍ന്ന് പാങ്ങോട് സൈനിക ക്യാമ്പിലെ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ ഓഡിറ്റോറിയത്തില്‍, എന്‍.സി.സി കേഡറ്റുകള്‍, എന്‍.സി.സി ഉദ്യോഗസ്ഥര്‍, സൈനികര്‍ എന്നിവരുമായി സംവദിക്കും. വൈകിട്ട്, കോവളം കടല്‍ത്തീരത്ത് നടക്കുന്ന പാരാ സെയ്ലിംഗ് ട്രെയിനിങ് നേരില്‍ കാണുകയും വിലയിരുത്തുകയും ചെയ്യും. ഏപ്രില്‍ 24ന്, കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി എന്‍.സി.സി മേധാവി ഡല്‍ഹിയിലേക്ക് മടങ്ങും.
CONTENT HIGH LIGHTS;NCC Chief (Director General) Lieutenant General Gurbirpal Singh in Kerala