വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ നല്ല ക്രിസ്പി ഉള്ളിവട ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
- മൈദാ – രണ്ടു കപ്പ്
- വല്യ സവോള – 2 നീളത്തില്‍ അരിഞ്ഞത്
- പച്ചമുളക് – അഞ്ചണ്ണം വട്ടത്തില്‍ അരിഞ്ഞത്
- സോഡാ പൊടി – അര ടി സ്പൂണ്‍
- കറിവേപ്പില കൊത്തിയരിഞ്ഞത്
- ഇഞ്ചി കൊത്തിയരിഞ്ഞത് – ഒരു കഷ്ണം
- ഉപ്പ്
- വെള്ളം
തയ്യാറാക്കുന്ന വിധം
മൈദയില്‍ സോഡാ പൊടിയും, ഉപ്പും ചേര്‍ത്ത ശേഷം സവള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില നന്നായി തിരുമ്മി ചേര്‍ക്കണം. അതിനു ശേഷം കുറച്ചു വെള്ളമൊഴിച്ചു ചപ്പാത്തിയെക്കാള്‍ അയഞ്ഞ പരുവത്തിലുള്ള മാവു തയ്യാറാക്കാം. ഈ കൂട്ട് രണ്ടുമൂന്നു മണിക്കൂര്‍ അടച്ചു വെക്കണം. അതിനു ശേഷം കയ്യില്‍ വെള്ളം നനച്ചു ഉഴുന്നുവട പോലെ ഹോള്‍ ഇട്ടു ചൂടായ എണ്ണയില്‍ വറുത്തു കോരാം.