Travel

ഇത് ഇന്ത്യയുടെ വൻമതിൽ: അക്ബറിനെ വിറപ്പിച്ച കുംഭൽ​ഗഡ് കോട്ട

ചൈന വൻമതിൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും നീണ്ട മതിൽ എന്നും ഈ കോട്ടയ്ക്ക് വിശേഷണമുണ്ട്.

 

ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിർമ്മിതി എന്നാണ് ചൈനയിലെ വൻമതിൽ അറിയപ്പെടുന്നത്.ലോകാത്ഭുതങ്ങളിൽ ഒന്നുമാണിത്. എന്നാൽ ചൈനയിൽ മാത്രമല്ല ഇന്ത്യയിലുമുണ്ട് വൻമതിൽ. ചൈനയി‌ലെ വന്‍മതിലിനോളം വരില്ലെങ്കിലും ചൈന വന്‍മ‌തില്‍ പോലെ ഒരു വലിയ കോട്ടയാണ് കുംഭൽഗഡ് കോട്ട, 38 കിലോ മീറ്റർ വിസ്തൃതിയിൽ വിസ്മയം തീർത്ത ഇന്ത്യയുടെ പൈതൃകം. ചൈന വൻമതിൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും നീണ്ട മതിൽ എന്നും ഈ കോട്ടയ്ക്ക് വിശേഷണമുണ്ട്.
മേവാർ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന മഹാറാണ കുംഭ എന്ന കുംഭകരൻ സിംഗാണ് ഈ കോട്ട പണികഴിപ്പിച്ചത്.
ചീത്തോർഗഡ് കോട്ടയ്ക്ക് ശേഷം രാജസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ കോട്ടയാണ് ഇത്.വാസ്തുശിൽപ വിസ്മയാണ് ഈ കോട്ട.കോട്ടക്കുള്ളിലെ കാഴ്ചകൾ ആരെയും ആകർഷിക്കുന്നതാണ്. കോട്ടയ്ക്കുള്ളില്‍ 360 ക്ഷേത്രങ്ങള്‍ ഉണ്ട്. കൂടാതെ ഉണ്ട്. കൂടാതെ രാജകൊട്ടാരങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ അങ്ങനെ നിരവധി കാഴ്ചകൾ
സമുദ്ര നിരപ്പിൽ നിന്നും 1,100 അടി അഥവാ 3600 മീറ്റർ ഉയരത്തിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. 38 കിലോ മീറ്റർ വിസ്തൃതിയിൽ കോട്ട വ്യാപിച്ച് കിടക്കുന്നു. കോട്ടയുടെ മുൻവശത്തുള്ള മതിലിന് 15 അടി കനമുണ്ട്. ശക്തമായ ഏഴ് കവാടങ്ങൾകൊണ്ട് സംരക്ഷിതമാണ് കോട്ടയുടെ മതിലകം.
6 അടി വരെ ഉയരത്തിൽ കോട്ട മതിലിൽ ബാഹ്യശക്തികൾക്കെതിരെ പ്രതിരോധം തീർത്ത് ഉയർന്ന് നിൽക്കുന്നു. നിരവധി രഹസ്യ തുരങ്കങ്ങൾ കോട്ടയ്ക്കുള്ളിൽ ഉണ്ട്.

മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ, രാജാക്കന്മാരായിരുന്ന രാജാ മാൻ സിംഗ്, രാജാ ഉദയ് സിംഗ്, മിർസ എന്നിവർ സംയുക്തമായി നടത്തിയ ആക്രമണം പോലും ഈ കോട്ട പ്രതിരോധിച്ചു. 1457 ൽ ഗുജറാത്ത് ഭരണാധികാരിയായിരുന്ന അഹമ്മദ് ഷായും 1458, 59, 1467 എന്നീ വർഷങ്ങളിൽ ഖിൽജി രാജാവായിരുന്ന മഹ്‌മൂദ് ഖിൽജിയും കോട്ടയ്ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. എന്നിട്ടും കുലുങ്ങാതെ ഈ കോട്ട തലഉയർത്തി നിന്നു.

മുഗൾ സാമ്രാജ്യത്വ ശക്തികൾക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം ഉറങ്ങുന്ന കുംഭൽഗഡ് കോട്ട ഇന്ന് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. വൈകുന്നേരങ്ങളിൽ മാത്രം അൽപ്പനേരത്തേയ്ക്ക് തുറന്ന് നൽകുന്ന കോട്ടയുടെ കാഴ്ചകൾ ആസ്വദിക്കാൻ നിരവധി പേർ ഇവിടെയെത്തുന്നു.