നല്ല നാടൻ നെയ്യ് ചോറും ബീഫ് കറിയും കഴിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ പാലായിലെ ഫ്രണ്ട്സ് ഹോട്ടലിലേക്ക് വിട്ടോളൂ… പാലായിലെ ഏറ്റവും ഫേമസ് ആയിട്ടുള്ള നെയ്യ് ചോറും ബീഫും കിട്ടുന്ന ഹോട്ടലാണ് ഫ്രണ്ട് ഹോട്ടൽ. കുറെയേറെ വർഷങ്ങൾ പഴക്കമുള്ള ഒരു ഹോട്ടൽ ആണിത്.
രാവിലെ തന്നെ ഇവിടെ പോകുകയാണെങ്കിൽ നല്ല പൊറോട്ട തയ്യാറാക്കുന്നത് കാണാം. ഇവിടെ പൊറോട്ട കഴിക്കാനായി മാത്രം വരുന്നവരുണ്ട്. പൊറോട്ട മാത്രം അല്ല, അപ്പം, ദോശ, കപ്പയും മീൻ കറിയും, എല്ലാം ഉണ്ട്. സ്നാക്ക്സ് ഐറ്റംസ് വേണമെങ്കിൽ കുറെയേറെ ഐറ്റംസ് വേറെയുണ്ട്. ഇതൊക്കെ കഴിഞ്ഞ് ഉച്ചയ്ക്ക് നല്ല നെയ്യ്ചോറും ബീഫ് കറിയും കിട്ടും. ഭക്ഷണപ്രിയർക്ക് ഇഷ്ടപ്പെടുന്ന ഒരു കിടിലൻ ഫുഡ് സ്പോട്ട് ആണിത്.
കപ്പ നല്ല പൊടി പൊടിയായി വേവിച്ചിട്ടുള്ളതാണ്. അതിൻറെ പുറത്തോട്ട് അല്പം മീൻ കറിയും ഒരു കഷ്ണം മീനും വയ്ക്കാം. സാലഡിലെ സവാളയും വയ്ക്കാം. കപ്പ മീൻ കറിയിൽ നന്നായി കുതിർത്ത് കഴിക്കണം. ഒരു കഷ്ണം മീനും കൂടെ അതിൻറെ കൂടെ വെച്ച് കഴിക്കാം. നല്ല തേങ്ങ അരച്ച മീൻ കറിയാണ്. ഇതിൻ്റെ കൂടെ നല്ല കട്ടൻ കാപ്പി കൂടെ ഉണ്ടെങ്കിൽ പിന്നെ ആഹാ! പൊളിയാണ്…
ബീഫ് ഫ്രൈയെ കുറിച്ച് പറയുകയാണെങ്കിൽ സവാളയൊക്കെ ചേർത്ത് നന്നായി വരണ്ടിരിക്കുന്ന ബീഫ് ഫ്രൈ. നനന്നായി വെന്ത ബീഫ് അല്ല, ജസ്റ്റ് ഒന്ന് കടിക്കണം എന്ന പരുവത്തിൽ ഉള്ളതാണ്. അതുപോലെ തന്നെ കുരുമുളകിൻ്റെ ടേസ്റ്റ് നന്നായി എടുത്ത് നിൽക്കുന്നുണ്ട്. അതിൻറെ എരിവ് ആണ് ഈ ബീഫ് ഫ്രൈക്ക് ഉള്ളത്.
നെയ്യ് ചോറും ബീഫ് കറിയും വേണമെങ്കിൽ അതുണ്ട് നെയ്യ് ചോറും ചിക്കൻ കറിയും വേണമെങ്കിൽ അങ്ങിനെയുമുണ്ട്. അല്പം നെയ്യ് ചോറ് എടുത്ത് അല്പം ബീഫ് കറിയും ഒഴിച്ച് അതൊക്കെ ചേർത്ത് ഒരു പിടി പിടിക്കാം… പോളിയാണ് കേട്ടോ… അച്ചാർ വേണമെങ്കിൽ അച്ചാറും സാലഡ് വേണമെങ്കിൽ സാലഡും ഉണ്ട്. ഉച്ചയ്ക്ക് ഇവിടെ ഊണില്ല. നെയ്യ് ചോറ് ആണ് സ്പെഷ്യൽ.
പാലായിലെ ഫ്രണ്ട്‌സ് ഹോട്ടൽ പാലായിലെ ഏറ്റവും മികച്ച റെസ്റ്റോറന്റുകളിൽ ഒന്നാണ്. ഈ വഴി വരുന്നവർ ഒരിക്കലെങ്കിലും ഇവിടത്തെ ഭക്ഷണത്തെ ട്രൈ ചെയ്യേണ്ടതാണ്.
ഇനങ്ങളുടെ വില
1. നെയ്യ് ചോറ്: 70/- രൂപ
2. ചിക്കൻ കറി: 90/- രൂപ
3. ബീഫ് കറി: 90/- രൂപ
4. ബീഫ് ഫ്രൈ: 100/- രൂപ
5. മുട്ട കറി (മുട്ട കറി): 35/- രൂപ
6. കപ്പ വേവിച്ചത്: 35/- രൂപ
7. മീൻ കറി: 70/- രൂപ
വിലാസം: ഫ്രണ്ട്സ് ഹോട്ടൽ, കൊട്ടാരമറ്റം, പാലാ, കേരളം
ഫോൺ: 094956 75060