ചിക്കൻ വാങ്ങിക്കുമ്പോൾ ചിക്കൻ കടായി ഉണ്ടാക്കിയാലോ? വളരെ ടേസ്റ്റിയായ കടായി ചിക്കന്റെ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ചു ചൂടാവുമ്‌ബോള്‍ കഴുകി വൃത്തിയാക്കിയ ചിക്കന്‍ അതിലേക് ഇട്ടു കൊടുത്തു ഫ്രൈ ചെയ്‌തെടുക്കുക. അതിലേക്ക് ഉപ്പും തൈരും ചേര്‍ത്ത് കൊടുത്തു യോജിപ്പിച്ചെടുക്കുക.
ശേഷം തൊലി കളഞ്ഞു അരിഞ്ഞു വെച്ച തക്കാളിയും ഇട്ടു കൊടുത്തു കുറച്ചു നേരം അടച്ചു വേവിക്കുക. മുക്കാല്‍ ഭാഗം വേവായാല്‍ ഇഞ്ചി, വെളുത്തുള്ളി ചതച്ചതും പൊടികളും (മഞ്ഞള്‍ പൊടി, മുളക് പൊടി, കാശ്മീരി ചില്ലി പൗഡര്‍, മല്ലിപ്പൊടി, ഗരം മസാല, കുരുമുളക് പൊടി, ജീരകപ്പൊടി) ചതച്ചു വെച്ച ജീരകവും പച്ച മല്ലിയും എല്ലാം ഇട്ടു കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക.
ശേഷം മല്ലിയിലയും നീളത്തില്‍ അരിഞ്ഞ ഇഞ്ചിയും ഇട്ടു കൊടുക്കുക. കസൂരി മേത്തി കൂടെ ഇട്ടു കൊടുത്താല്‍ നമ്മുടെ റെസ്റ്റാറന്റ് സ്‌റ്റൈല്‍ കടായി ചിക്കന്‍ റെഡി ആയി. നാനിന്റെ കൂടെയും ചപ്പാത്തീടെ കൂടെയുമെല്ലാം ബെസ്റ്റ് കോമ്പിനേഷന്‍ ആണ്.