വെജിറ്റേറിയൻ കഴിക്കുന്നവർക്ക് നോൺ വെജിറ്റേറിയൻ സ്വാദിൽ ഒരു വെച്ചാലോ? നല്ല ഇറച്ചിക്കറിയുടെ സ്വാദിൽ ഒരു ഇടിച്ചക്കക്കറി, വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
- ഇടിച്ചക്ക
- തേങ്ങ
- ചെറിയ ഉള്ളി
- വെളുത്തുള്ളി
- കറിവേപ്പില
- മഞ്ഞള്‍പൊടി
- പെരുംജീരകം
- വെളിച്ചെണ്ണ
- പച്ചമുളക്
- മുളക്പൊടി
തയ്യാറാക്കുന്ന വിധം
ഈ ഇടിച്ചക്കയെ ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഒരു ചീനചട്ടി എടുത്ത് അതിലേക്ക് ഒരല്‍പ്പം തേങ്ങ ചിരകിയത് ഇട്ട് വറക്കുക. ഇതിലേക്ക് ഏഴോ എട്ടോ ചെറിയ ഉള്ളിയും കുറച്ചു വെളുത്തുള്ളിയും പച്ച കറിവേപ്പിലയും കൂടി ഇടണം.ഇതിലേക്ക് ഒരല്‍പ്പം മഞ്ഞള്‍പൊടിയും പെരുംജീരകവും കൂടി ചേര്‍ക്കണം. ഇതിലേക്ക് അല്‍പ്പം കൊത്തമ്പാല്‍ പൊടിയും കൂടി ചേര്‍ക്കാം. ഒരു മണ്‍ചട്ടി എടുത്തിട്ട് ഇതിലേക്ക് ഒരല്‍പ്പം വെളിച്ചെണ്ണ ഒഴിചിട്ട് ഒരു സവാള അരിഞ്ഞു നല്ലത് പോലെ വാട്ടി എടുക്കുക.
ഇതിലേക്ക് അല്‍പ്പം ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി എടുക്കുക. ഒപ്പം അല്‍പ്പം പച്ചമുളകും കൂടി ചേര്‍ക്കുക. അതിന് ശേഷം മുളകുപൊടിയും കൂടി ചേര്‍ത്ത് പച്ചമണം മാറുന്നത് പോലെ വഴറ്റി എടുക്കുക. ഇതിലേക്ക് നേരത്തെ വറത്തു വച്ചിരിക്കുന്നതെല്ലാം കൂടി നന്നായി കുഴമ്പ് പരുവത്തില്‍ മിക്സിയില്‍ അരച്ചെടുത്ത് ചേര്‍ക്കണം. അല്‍പ്പം വെള്ളവും ഉപ്പും ഒരു തക്കാളി അരിഞ്ഞതും ഇടിചക്ക ചെറുതായി അരിഞ്ഞതും കൂടി ചേര്‍ത്തതിന് ശേഷം അടച്ചു വയ്ക്കണം. ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കിയിട്ട് അതിലേക്ക് അല്‍പ്പം കറിവേപ്പിലയും ചെറിയുള്ളി അരിഞ്ഞതും മൂപ്പിച്ചു ചേര്‍ത്താല്‍ കറി തയ്യാര്‍.