Kerala

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ: വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും

 

ചോദ്യംചെയ്യലിന് ഹാജരായ നടൻ ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനൊരുങ്ങി പൊലീസ്. ഉടൻ തന്നെ പൊലീസ് ഷൈനെ പരിശോധനയ്ക്കായി കൊണ്ടുപോകുമെന്നാണ് സൂചന. അതേസമയം താൻ രാസലഹരികൾ ഉപയോഗിക്കാറില്ലെന്ന് ഷൈൻ പോലീസിന് മൊഴി നൽകി.ഹോട്ടലി‍ല്‍ തന്നെ തേടിയെത്തിയത് പൊലീസാണെന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണ് എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ മൊഴി. സുഹൃത്തുക്കൾ വിളിച്ച് ചോദിച്ചപ്പോഴാണ് പൊലീസാണ് ഹോട്ടൽ മുറിയിൽ എത്തിയതെന്ന് അറിഞ്ഞത്. പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നെന്നും ഷൈൻ പറഞ്ഞു.
ഗൂഢാലോചന കുറ്റം നിലനിൽക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ലഹരി റാക്കറ്റായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഫോൺ കാൾ രേഖകൾ അടക്കം ഹാജരാക്കിയാണ് ചോദ്യം ചെയ്യൽ. ഇതിൽ തെളിവുകൾ ലഭിച്ചാൽ ഗൂഢാലോചന കുറ്റം നിലനിൽക്കും. തുടർന്ന് ഷൈൻ ടോം ചാക്കോയെ കസ്റ്റഡിയിൽ എടുക്കാൻ നിയമപരമായി സാധിക്കും എന്ന് പൊലീസിന്‍റെ വിലയിരുത്തൽ.