ചിക്കൻ എന്നും ഒരുപോലെയാണോ തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ചിക്കൻ റെസിപ്പി നോക്കിയസ്‌ലോ? രുചികരമായ പെപ്പെർ ചിക്കൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
ചിക്കന്‍ – 1 kg
ചിക്കന്‍ പൊരിക്കുന്നതിന്
- വെളിച്ചെണ്ണ/ഓയില്‍
- കറിവേപ്പില
- വെളുത്തുള്ളി ചതച്ചത് – 1 1/2 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി ചതച്ചത് – 1 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
- കുരുമുളക് ചതച്ചത് – 1 ടേബിള്‍ സ്പൂണ്‍
- ഉപ്പ്
തയ്യാറാക്കുന്നതിന്
- വെളിച്ചെണ്ണ / ഓയില്‍
- കറിവേപ്പില
- വെളുത്തുള്ളി ചതച്ചത് – 1 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി ചതച്ചത് – 1 ടേബിള്‍ സ്പൂണ്‍
- സവാള – 4 (ഇടത്തരം) എണ്ണം പച്ചമുളക് – 8 എണ്ണം
- തക്കാളി – 6 (വലുത്) എണ്ണം
- മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
- മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
- ഖരം മസാല – 2 ടീസ്പൂണ്‍
- പെരും ജീരകം പൊടിച്ചത് – 1 ടീസ്പൂണ്‍
- നല്ലജീരകം പൊടിച്ചത് – 1/2 ടീസ്പൂണ്‍
- ചതച്ച കുരുമുളക് – 2 ടേബിള്‍ സ്പൂണ്‍
- ഉപ്പ്
- ചൂട് വെള്ളം – 3/4 കപ്പ്
- മല്ലിയില
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് കൊടുക്കണം. വെളിച്ചെണ്ണ ചൂടായി വരുമ്പോള്‍ ഇതിലേക്ക് കുറച്ച് കറിവേപ്പിലയും ഒന്നര ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി ചതച്ചതും ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി ചതച്ചതും അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും കൂടെ ചേര്‍ത്ത് ഒന്ന് ഇളക്കിയെടുക്കണം. ശേഷം ഇതിലേക്ക് കഴുകിവെച്ച ചിക്കന്‍ ചേര്‍ത്ത് അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ തരിയായി പൊടിച്ച കുരുമുളകും ആവശ്യത്തിന് ഉപ്പും കൂടെ ചേര്‍ത്ത് ഉയര്‍ന്ന സ്റ്റീമില്‍ ഇളക്കിയെടുക്കണം. ശേഷം ഇതിലേക്ക് കുറച്ച് കൂടെ വെളിച്ചെണ്ണയും കറിവേപ്പിലയും കൂടെ ചേര്‍ത്ത് ഉയര്‍ന്ന തീയില്‍ ഒന്ന് പൊരിച്ചെടുക്കണം. ഏകദേശം ഒരു പത്ത് മിനിറ്റോളം ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ ഒന്ന് മറിച്ചിട്ട് വേവിച്ചെടുക്കണം.
അടുത്തതായി ഒരു കുക്കര്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് നേരത്തെ കോഴി പൊരിച്ച എണ്ണയുടെ ബാക്കിയും കുറച്ച് വെളിച്ചെണ്ണയും കൂടെ ചേര്‍ത്ത് ചൂടായി വരുമ്പോള്‍ അതിലേക്ക് കുറച്ച് കറിവേപ്പിലയും ഒരു ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി ചതച്ചതും ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി ചതച്ചതും കൂടെ ചേര്‍ത്ത് കുറഞ്ഞ തീയില്‍ ഒന്ന് വഴറ്റിയെടുക്കണം. ശേഷം ഇതിലേക്ക് നാല് ഇടത്തരം സവാള നീളത്തില്‍ അരിഞ്ഞതും എട്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും കൂടെ ചേര്‍ത്ത് മീഡിയം തീയില്‍ നന്നായി വഴറ്റിയെടുക്കണം. കുറഞ്ഞ തീയില്‍ വച്ച ശേഷം ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും രണ്ട് ടീസ്പൂണ്‍ ഖരം മസാല പൊടിയും ഒരു ടീസ്പൂണ്‍ പെരുംജീരകം പൊടിയും അര ടീസ്പൂണ്‍ നല്ലജീരകം പൊടിയും കൂടെ ചേര്‍ത്ത് ഒരു മിനിറ്റോളം ഒന്ന് വഴറ്റിയെടുക്കണം.