Sports

വാർത്ത അടിസ്ഥാന രഹിതം; സഞ്ജുവുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് ദ്രാവിഡ്

സഞ്ജു സാംസണുമായി ഭിന്നതയുണ്ടെന്ന വാർത്ത തള്ളി രാഹുൽ ദ്രാവിഡ്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ടീമുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ സഞ്ജുവും പങ്കാളിയാണെന്ന് രാജസ്ഥാൻ കോച്ച് രാഹുൽ ദ്രാവിഡ്. വാർത്ത സമ്മേളനത്തിലാണ് ദ്രാവിഡ് ആരോപണത്തോട് പ്രതികരിച്ചത്.ഡൽഹിക്കെതിരെ ജയിക്കാമായിരുന്ന കളി സൂപ്പർ ഓവറിൽ തോറ്റതോടെയാണ് രാജസ്ഥാൻ നായകൻ സഞ്ജുവും കോച്ച് രാഹുൽ ദ്രാവിഡും തമ്മിൽ അഭിപ്രായ ഭിന്നത എന്നതരത്തിൽ വാർത്ത പ്രചരിച്ചത്.

വാർത്തയ്ക്ക് ആക്കം കൂട്ടുന്നതരത്തിൽ നാടകീയ തോൽവിക്ക് ഒടുവിൽ തനിച്ചു നിൽക്കുന്ന സഞ്ജുവിന്‍റെ ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി.സൂപ്പർ ഓവറിൽ ബാറ്റർമാരുടെ തെരഞ്ഞെടുപ്പിലടക്കം ദ്രാവിഡ് സഞ്ജുവുമായി കൂടിയാലോചന നടത്തിയില്ലെന്നായിരുന്നു പ്രചാരണം. സംഭവം വിവാദമായതോടെയാണ് രാഹുൽ ദ്രാവിഡ് മറുപടിയായി രംഗത്തെത്തിയത്.