ഇന്ന് രാവിലെ പത്തുമണി കവിയുമ്പോഴാണ് ഷൈൻ കൊച്ചി നോർത്ത് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാനായി എത്തിയത്. 10 .30 ന് എത്താനായിരുന്നു നിർദ്ദേശമെങ്കിലും അരമണിക്കൂർ നേരത്തെ നാടകീയമായി നടൻ സ്റ്റേഷനിലെത്തി. മാധ്യമങ്ങളെ പാടെ ഒവിവാക്കിയായിരുന്നു നടൻ അകത്ത് കയറിയത്. പൊലീസിന്റെ ചോദ്യങ്ങലെ പ്രതിരോധിക്കാനായിരുന്നു ആദ്യം മുതലേ ശ്രമം.ഹോട്ടലില്‍ തന്നെ തേടിയെത്തിയത് പൊലീസാണെന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണ് എന്ന് വിശ്വസിപ്പിക്കാൻ ഷൈൻ ആവുംവിധമെല്ലാം ശ്രമിച്ചിരുന്നു.പക്ഷെ ഷൈന്‍റെ ഓരോ ഉത്തരങ്ങളെയും പൊളിക്കാൻ ആവശ്യമായ തെളിവുകളെല്ലാം പൊലീസിന്‍റെ പക്കലുണ്ടായിരുന്നു. സൈബര്‍ പൊലീസ് ശേഖരിച്ച വിവരങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനമായത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടവരെ അറിയാമോ എന്നുള്ള ചോദ്യങ്ങളില്‍ ഇല്ലെന്നുള്ള മറുപടിയാണ് ഷൈൻ ആദ്യം നൽകിയത്. എന്നാല്‍, ഫോണ്‍ കോളുകളും ഡിജിറ്റല്‍ ഇടപാടുകളും അടക്കമുള്ള തെളിവുകൾ മുന്നില്‍ വച്ചപ്പോൾ ഷൈൻ കുടുങ്ങി.നടന്റെ കോൾ ലാോഗാണ് നിർണായകമായത്.
ഡാൻസാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരൻ സജീറിനെ അറിയാമെന്ന് ഒടുവിൽ ഷൈന് സമ്മതിക്കുകയായിരുന്ന. ലഹരി ഇടപാടുകാരനുമായി നടത്തിയ ഫോൺ കോൾ എന്തിനെന്ന് വിശദീകരിക്കാൻ ഷൈനിന് കഴിഞ്ഞില്ല. ഷൈന്‍റെ മെഡിക്കൽ പരിശോധന രക്ത പരിശോധന ഉടൻ നടത്തും. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള എല്ലാ പരിശോധനയും നടത്തുമെന്നാണ് വിവരങ്ങൾ. ഇതോടെ ഷൈനെതിരെയുള്ള കുരുക്ക് ഇനിയും മുറുകിയേക്കും. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം വകുപ്പ് പ്രകാരമാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. ഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.മൂന്ന് എസിപിമാരുടെ നേതൃത്വത്തിലായിരുന്നു ഷെെനിനെ ചോദ്യം ചെയ്തത്.