Home Remedies

നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രബിൾ ഒരിക്കലും വരില്ല; രക്തസമ്മർദ്ദം നിയന്ത്രിക്കും; ഈ വെള്ളം ദിവസവും കുടിച്ചാൽ

വെളുത്തുള്ളി വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ: ചെറിയ അസുഖങ്ങൾക്ക് പോലും അമിതമായി മരുന്ന് കഴിക്കുന്നത് മലയാളികളുടെ ഒരു ശീലമായി മാറിയിരിക്കുന്നു. എന്നാൽ നമ്മുടെ അടുക്കളയിലും അടുക്കളത്തോട്ടത്തിലും ഉള്ള പല വസ്തുക്കളും മികച്ച മരുന്നുകളാണെന്ന് നമുക്കറിയില്ല. വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങൾ നിരവധിയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളായ അലിസിൻ, വിറ്റാമിൻ ബി, വിറ്റാമിൻ ബി1, വിറ്റാമിൻ എ, വിറ്റാമിൻ സി, മറ്റ് ഘടകങ്ങൾ എന്നിവ പല രോഗങ്ങൾക്കും മികച്ച മരുന്നുകളാണ്. വയറുവേദനയും മറ്റ് ദഹന സംബന്ധമായ അസുഖങ്ങളും ഒഴിവാക്കാൻ വെളുത്തുള്ളി നല്ലതാണ്. രണ്ട് അല്ലി വെളുത്തുള്ളി തൊലി കളഞ്ഞ് വെള്ളം തിളപ്പിച്ച് കുടിച്ചാൽ വയറിലെ എല്ലാ അസ്വസ്ഥതകളും ഇല്ലാതാകും.

ഇത് പുഴുക്കളെ ഇല്ലാതാക്കും. രക്തത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഇല്ലാതാകും. ഇത് കൊളസ്ട്രോൾ കുറയ്ക്കും. ചെറിയ വയറിളക്കം തടയാനും ഇത് സഹായിക്കും. കാൻസർ പോലുള്ള വലിയ രോഗങ്ങളെ പോലും തടയാൻ വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുമെന്നതാണ് സത്യം. രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കും. നഷ്ടപ്പെട്ട ഊർജ്ജവും ഓജസ്സും നിങ്ങൾക്ക് തിരികെ ലഭിക്കും. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊളസ്ട്രോൾ ഇല്ലാതാക്കി ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് നല്ലതാണ്

Latest News